SATHYAKHEDAPUSTHAKAM – WEBINIVESAM 3.0 /സത്യഖേദപുസ്‌തകം – വെബിനിവേശം 3.0 / രാംമോഹൻ പാലിയത്ത്
Language: Malayalam Publication details: Kozhikode Mathrubhumi Books 2026Edition: 1Description: 272ISBN:- 9789359623047
- G RAM/SA
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | G RAM/SA (Browse shelf(Opens below)) | Available | M171383 |
രാംമോഹന്‍ പാലിയത്ത് ‘മാതൃഭൂമി ആഴ്ചപ്പതിപ്പി’ലെഴുതുന്ന ‘വെബിനിവേശം’ എന്ന കോളം വായിക്കാറുണ്ടോ? ഇല്ലെങ്കിലത് ഉറപ്പായിട്ടും വായിക്കണമെന്ന് ഞാന്‍ ശിപാര്‍ശ ചെയ്യും. എന്നാ ഒരു കോളമാ അത്! എവിടുന്നെല്ലാം എന്നതെല്ലാം വിവരങ്ങളാണ് പുള്ളിക്കാരന്‍ ഓരോ ആഴ്ചയും തപ്പിപ്പെറുക്കിക്കൊണ്ടുവരുന്നതെന്നറിയാമോ. പാരായണക്ഷമത എന്ന വാക്കിന്റെ പര്യായപദമാണ് ആ കോളം. പക്കാ ഇന്‍ഫോടെയ്ന്‍മെന്റ്. പഴയ ലക്കങ്ങളൊക്കെ ഇനിയെങ്ങനെ തപ്പിപ്പിടിച്ചു വായിക്കാന്‍കഴിയും എന്നാണോ? തിരഞ്ഞെടുത്ത ലക്കങ്ങള്‍ പുസ്തകമായിട്ടുണ്ട്. ‘വെബിനിവേശം’, ‘സസ്യഭുക്ക് മാംസഭുക്ക് ഫേസ്ഭുക്ക്’ എന്നീ രണ്ടു സമാഹാരങ്ങള്‍ക്കുശേഷം ഇതാ, മൂന്നാംഭാഗമായ ‘സത്യഖേദപുസ്തകം.’ ഉറപ്പുതരുന്നു, വായനക്കാര്‍ക്കിതൊരു മുതലാണ്.
– ബിപിന്‍ ചന്ദ്രന്‍
ബ്ലോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം…
എഫ്.ബിയും ഇന്‍സ്റ്റയും വാട്‌സാപ്പും യൂട്യൂബും ടെലിഗ്രാമും മെസഞ്ചറുമെല്ലാം ഭരിക്കുന്ന നടപ്പുകാല സോഷ്യല്‍ മീഡിയയിലൂടെ വീഡിയോകളും ഫോട്ടോകളും റീലുകളും ബ്ലോഗുകളും പോഡ്കാസ്റ്റുകളുമെല്ലാമായി ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നുള്ളവര്‍ പോസ്റ്റിയുണ്ടാക്കുന്ന നവലോകവിസ്മയത്തെ പ്രതിനിധീകരിക്കുകയും പുത്തനായി വ്യാഖ്യാനിക്കുകയും ചെയ്യുന്ന പുസ്തകം.
There are no comments on this title.