Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ
Local cover image
Local cover image
Image from Google Jackets

MISHIMA- JEEVACHARITHRAM (മിഷിമ - ജീവചരിത്രം ജോൺ നെയ്ഥൻ

By: Contributor(s): Language: Malayalam Publication details: Kottayam DC Books 2016/07/01Edition: 1Description: 312ISBN:
  • 9788126467440
Subject(s): DDC classification:
  • L NAT/MI
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

യുക്കിയോ മിഷിമ - ജാപ്പനീസ് സാഹിത്യത്തിലെ അഗ്രഗണ്യ പ്രതിഭാശാലി. നോവലിസ്റ്റ്, നാടകകൃത്ത്, കവി, സംവിധായകൻ നിരൂപകൻ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം തന്റെ പ്രശസ്തിയുടെ പാരമ്യത്തിൽ നിൽക്കുമ്പോഴാണ് ആത്മഹത്യ ചെയ്തു ലോകത്തെ ഞെട്ടിച്ചത്. ജപ്പാന്റെ സംസ്ക്കാരത്തിൽ ആഴ്ന്നിറങ്ങിയ ഹരാ-കിരി എന്ന മാർഗ്ഗത്തിലൂടെയാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. സ്വന്തം ശരീരത്തിൽ കത്തിക്കുത്തിയിറക്കിയതിനൊപ്പംതന്നെ തന്റെ പിന്നിൽനിന്ന ശിഷ്യനോട് തല ഛേദിക്കാൻ അദ്ദേഹം ആവശ്യപ്പടുകയായിരുന്നു. നാൽപ്പത്തഞ്ച് വയസ്സു തികയാൻ വെറും രണ്ടു മാസം ബാക്കി നിൽക്കെയാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്.
യുക്കിയോ മിഷിമയുടെ ജീവിതത്തെപ്പറ്റി പല ഗ്രന്ഥങ്ങളും പ്രസിസ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ഇവയിൽ ഏറ്റവും ആധികാരികമായി കരുതപ്പെടുന്നത് അദ്ദേഹത്തിന്റെ നോവലുകളും നാടകങ്ങളും ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്ത ജോൺ നെയ്ഥൻ രചിച്ച മിഷിമ - എ ബയോഗ്രഫി എന്ന ജീവചരിത്രമാണ്.
തന്റെ ജീവിതത്തിൽ എപ്പോഴും അന്തർമുഖനായി ജീവിക്കുകയാണ് മിഷിമ ചെയ്തിട്ടുള്ളത്. ബാല്യത്തിൽ മുത്തശ്ശിക്കൊപ്പം കഴിഞ്ഞനാളുകളിൽ അദ്ദേഹത്തെ മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിൽനിന്ന് മാറ്റി നിർത്തി അവർക്കൊപ്പം പന്ത്രണ്ടു വർഷം ചിലവഴിക്കാൻ മിഷിമ നിർബന്ധിതനായിരുന്നു. തന്റെ ഇരുളടഞ്ഞ ഈ ബാല്യമാണ് ഇത്തരത്തിൽ അദ്ദേഹത്തെ മാറ്റിയതെന്നാണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾതന്നെ പറയുന്നത്. എല്ലാവരിൽനിന്നും ഒഴിഞ്ഞു മാറി ജീവിച്ചതിലൂടെ മിഷിമയ്ക്ക് നേരിടേണ്ടിവനന്ത് വിരഹാസക്തമായ ഒരു യൗവനം കൂടിയാണ്. മരണത്തോട് അതിയായ ആസക്തി അദ്ദേഹത്തിനുണ്ടായിരുന്നു. മരണത്ത പ്രണയിക്കുക എന്നുപോലും പറയാമായിരുന്ന അവസ്ഥയിലേക്ക് അദ്ദേഹത്ത എത്തിച്ചത് ബാല്യത്തിലെ ഏകാന്തജീവിതമാണ്.
മിഷിമയുടെ മാതാപിതാക്കളോടും സുഹൃത്തുക്കളോടും പരിചയക്കാരോടും ബന്ധപ്പെട്ട് അവരുടെ ഓർമ്മകളിലൂടെ അദ്ദേഹത്തിന്റെ ജീവിതത്തിലെ വ്യക്തിവൈരുദ്ധ്യങ്ങളും ജോൺ നെയ്ഥൻ അവതരിപ്പിക്കുന്നു. ഈ ജീവചരിത്രത്തിന്റെ മലയാള പരിഭാഷ മിഷിമ ഇപ്പോൾ പ്രസിദ്ധീകരിക്കപ്പെട്ടു. മിഷിമ - ജീവചരിത്രം എന്ന പേരിൽ പ്രസിദ്ധീകരിച്ച ഗ്രനഥ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് പത്രപ്രവർത്തകനും വിവർത്തകനുമായ മുജീബ് റഹിമാൻ ആണ്.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image