Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

FREDRIC JAMESON

Sudhakaran,C B

FREDRIC JAMESON / ഫ്രഡറിക് ജെയിംസണ്‍ / സുധാകരന്‍ സി ബി - 1 - Thiruvanthapuram Chintha Publishers 2021/12/01 - 224

സാംസ്‌കാരിക-രാഷ്ട്രീയ വ്യവഹാരങ്ങളില്‍ ഒഴിവാക്കാനാവാത്ത ചിന്തകളാണ് ഫ്രഡറിക് ജെയിംസന്റേത്. രാഷ്ട്രീയവും സംസ്‌കാരവും തമ്മിലുള്ള ബന്ധം ആഴത്തില്‍ പഠിച്ച ജെയിംസണ്‍ മാര്‍ക്‌സിസ്റ്റ് സാഹിത്യ സിദ്ധാന്തത്തെ പുതിയ കാലത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് സംക്രമിപ്പിച്ചു. ചരിത്രപരമായ ഭൗതികവാദ ദര്‍ശനത്തിനപ്പുറത്തേക്ക് ജെയിംസന്റെ അന്വേഷണം നീണ്ടു. അടിത്തറ മേല്‍പ്പുര സങ്കല്പത്തെ യാന്ത്രികമായി സമീപിക്കുന്നതിനെ ജെയിംസണ്‍ എതിര്‍ത്തു. സംസ്‌കാരത്തെ ചരിത്രപരവും സാമൂഹ്യവുമായ പ്രതിഭാസമായാണ് അദ്ദേഹം കണ്ടത്. പ്രയോഗത്തിന്റെ തത്ത്വശാസ്ത്രമായ മാര്‍ക്‌സിസത്തെ അംഗീകരിക്കുന്നവര്‍ക്കും എതിര്‍ക്കുന്നവര്‍ക്കും ഫ്രഡറിക് ജെയിംസണെ അടുത്തറിയാന്‍ ഈ ഗ്രന്ഥം സഹായകരമാകും.

9789393468130

Purchased Chintha Publishers Thiruvanthapuram


Jeevacharithram

L / SUD/FR