Ernakulam Public Library OPAC

Online Public Access Catalogue

 

THOTTICHAMARI

Gireesh Kumar,S

THOTTICHAMARI / തോട്ടിച്ചമരി / എസ് ഗിരീഷ് കുമാര്‍ - 1 - Kottayam D C Books 2021/10/01 - 231

വീടിനു home എന്നും house എന്നും പറയും. വ്യത്യാസമെന്താണ്? House എന്നത് കൂടുതൽ സാങ്കേതികമാണ്.‌ Home കാല്പനികവും. House is made of bricks and cement. Home is made by love and dreams. ഫിക്ഷനെഴുത്തിലും ഇതുണ്ട്. അതിനെ സാങ്കേതികമായി മനോഹരമാക്കാം. എന്നാലതിൽ അനുഭൂതി എന്നൊരു കൂട്ട് ചേർക്കും ചിലർ. എസ്. ഗിരീഷ് കുമാർ ഈ നോവലിൽ ചെയ്തിരിക്കുന്നതു പോലെ. ഉറച്ച കാതലിൽ തീർത്തൊരു ശില്പം. അതിൽ വിരിയുന്നതോ മനസ്സുകളുടെ അങ്കങ്ങൾ. തോട്ടിച്ചമരി നിസംശയം അതാണ്‌‌. യുദ്ധങ്ങളുടെ കഥയാണ്. പ്രേതം പ്രണയിക്കുന്ന പെണ്ണിന്റെ കഥയാണ്. കുന്നിന്റെയും കുന്നില്ലാതായതിന്റെയും കഥയാണ്. ഈ കഥകളും യുദ്ധങ്ങളും ചാതുര്യത്തോടെ കെട്ടിപ്പെറുക്കിവച്ച് അവയെ ഉറപ്പിക്കാൻ സ്വപ്നങ്ങളുടെയും നിരാശയുടെയും കണ്ണീരിന്റെയും ഒക്കെ കൂട്ടുകളാണുപയോഗിച്ചിരിക്കുന്നത്. പതിനെട്ട് അറകളിലായി‌. ചരിത്രം നിശബ്ദമല്ലാതെ ഉറങ്ങുന്ന അറകൾ. കെ.വി. മണികണ്ഠൻ * ഒറ്റ സ്നാപ്പിൽ ഒതുക്കാനാവുന്നതല്ല തോട്ടിച്ചമരി. മൂന്നടുപ്പുകല്ലുകൾ പോലുള്ള കുന്നുകൾ ചേർത്തൊരുക്കിയ അടുപ്പിൽനിന്ന് പാകം ചെയ്ത ജീവിതകഥകൾ ഏതെല്ലാം വഴികളിലൂടെയാണ് പടർന്നു കയറുന്നതെന്ന് ഒറ്റ വായനയിൽ അറിയാനാവില്ല! മണ്ണും മരങ്ങളും മനുഷ്യനും ചേർന്നൊരുക്കുന്ന ജീവിതത്തിന്റെ ആദിമക്കാഴ്ചകൾ, പ്രണയത്തിന്റെയും പ്രണയഭംഗത്തിന്റെയും നഖചിത്രങ്ങൾ, ജാതിയുടെ അതിർവരമ്പുകൾ, പെൺജീവിതത്തിന്റെ നിശ്ശബ്ദനിലവിളികൾ, ഒലിച്ചിറങ്ങുന്ന മൺചോരയുടെ ഭയപ്പെടുത്തലുകൾ, ആര്യവത്കരണത്തിന്റെ ക്രൂര മുഖങ്ങൾ എന്നിങ്ങനെ ഏതെല്ലാം തലങ്ങളിലേക്കാണ് നോവൽ ഒഴുകിയെത്തുന്നത്. ഡോ. കെ. രമേശൻ“

9789354329913

Purchased Current Books,Convent Jn,Ernakulam


Novalukal

A / GIR/TH