Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

MAYUNNU MANJUM MAZHAYUM :KAALAVASTHAMATTATHINTE KANAPPURANGAL

Rama,K

MAYUNNU MANJUM MAZHAYUM :KAALAVASTHAMATTATHINTE KANAPPURANGAL (മായുന്നു മഞ്ഞും മഴയും : കാലാവസ്ഥാമാറ്റത്തിന്റെ കാണാപ്പുറങ്ങൾ) (കെ രമ, ടി പി കുഞ്ഞിക്കണ്ണൻ) - 1 - Kottayam D C Books 2017/05/01 - 134

കാലാവസ്ഥാമാറ്റത്തിന്റെ കാണാപ്പുറങ്ങൾ. കാലാവസ്ഥാമാറ്റത്തിന്റെ ശാസ്ത്രവും രാഷ്ട്രീയവും പരിചയപ്പെടുത്തുന്ന പുസ്തകം. ആഗോളതാപനവും കാലാവസ്ഥാമാറ്റങ്ങളും ഇന്നൊരു യാഥാർത്ഥ്യമാണ്. ഇവ താളം തെറ്റിയ മഴ, കടുത്ത വേനൽ, കൊടുങ്കാറ്റുകൾ, ഭക്ഷ്യക്ഷാമം തുടങ്ങിയ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്കിടവരുത്തുമെന്ന് ശാസ്ത്രലോകം പൊതുവിൽ അംഗീകരിച്ചുകഴിഞ്ഞതുമാണ്. ആഗോളതാപനവും കാലാവസ്ഥാമാറ്റവും എന്താണെന്നും എങ്ങനെയാണെന്നും ശാസ്ത്രീയമായി വിശദീകരിക്കാനാവും. എന്നാൽ അതിനുള്ള കാരണവും പരിഹാരവും രാഷ്ട്രീയമായിത്തന്നെ മനസ്സിലാക്കേണ്ടതുണ്ട്. ഇതിനായുള്ള രാഷ്ട്രീയചർച്ചകളും പരിപാടികളും അനിവാര്യമാണ്. അത്തരം ചർച്ചകൾക്കും നിലപാടുകൾക്കും അതുവഴി ഉയർന്നുവരുന്ന സമരമുഖങ്ങൾക്കും ശക്തിപകരുന്നു ഈ രചന.

9789386560766

Purchased Current Books,Convent Junction,Market Road,Cochin


Saamanya Sastram
Environmental Studies

S / RAM/MA