Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

ANUMAHAKAVYAM /അണുമഹാകാവ്യം /സോഹൻ റോയി

By: Contributor(s): Language: Malayalam Publication details: Kakkanad Premavathi Mnnadath 2020/01/01Edition: 1Description: 662ISBN:
  • 9789353916862
Subject(s): DDC classification:
  • D SOH/AN
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction D SOH/AN (Browse shelf(Opens below)) Available M163855

മലയാള ഭാഷയിലെ മഹാകാവ്യങ്ങളുടെ മാതൃകയിൽ, ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീ സോഹൻ റോയി എഴുതിയ 501 അണുകവിതകളടങ്ങിയ ‘അണുമഹാകാവ്യം’ എന്ന കാവ്യസമാഹാരമാണ് ഷാർജ അന്തർദേശീയ ബുക്ക് ഫെയറിൽ വച്ച് പ്രകാശനം ചെയ്തത് . നവംമ്പർ 4ന് വൈകീട്ട് 5:30ന് ഷാർജയിലെ റൈറ്റേഴ്സ് ഫോറം ഹാളിൽ നടന്ന പ്രകാശനച്ചടങ്ങിൽ സോഹൻ റോയിയുടെ ഭാര്യയും ചലച്ചിത്ര നിർമാതാവും നർത്തകിയും ഇന്റീരിയർ ഡിസൈനറുമായ അഭിനി സോഹനിൽനിന്നും ഷാർജയിലെ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ. പി. ജോൺസൺ പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിൽ എഴുത്തുകാരനായ ഒ എസ് എ റഷീദ് സ്വാഗത പ്രസംഗം നിർവഹിച്ചു. പ്രമുഖ പ്രാസംഗികനും എഴുത്തുകാരനുമായ ബഷീർ തിക്കൊടി പുസ്തകം സദസ്സിന് പരിചയപ്പെടുത്തി. തുടർന്ന് സോഹൻ റോയ് പുസ്തകത്തേക്കുറിച്ച് സദസ്സിനോട് സംവദിച്ചു. ആധുനിക തലമുറയുടെ സാമൂഹ്യ ജീവിത പശ്ചാത്തലം മുഴുവൻ പ്രണയം, സാമൂഹ്യ വിമർശനം, ദാർശനികം, ആക്ഷേപഹാസ്യം, രാഷ്ട്രീയം, വൈയ്യക്തികം, പാരിസ്ഥിതികം, വൈവിദ്ധ്യാത്മകം എന്നിങ്ങനെ മഹാകാവ്യ രചനാരീതിയുടെ ചിട്ടകൾ അനുസരിച്ച് എട്ട് സർഗ്ഗങ്ങളായി ഈ സമാഹാരത്തിൽ വിഭജിച്ചിരിക്കുന്നു . ഈ കവിതകളെല്ലാംതന്നെ നാടോടിപ്പാട്ടും വഞ്ചിപ്പാട്ടും മുതൽ കർണ്ണാടക സംഗീതം വരെ നീളുന്ന പുതു തലമുറ ‘വൃത്തങ്ങളിലെ ‘ വിവിധ ശീലുകളിൽ ചിട്ടപ്പെടുത്തി ‘പൊയട്രോൾ ‘ എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട് . ഇത്തരത്തിൽ, വായിക്കുവാനും കേട്ട് ആസ്വദിക്കുവാനും ഒരേപോലെ സാധിക്കുന്ന ഈ സമാഹാരം ആധുനിക തലമുറയ്ക്കിണങ്ങുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത ആദ്യത്തെ മഹാകാവ്യമാണ്.

There are no comments on this title.

to post a comment.