KHAR VAAPASI (ഘർ വാപസി) (അമരത്വജി ആനന്ദ്)
Language: Malayalam Publication details: Thrippunithura Horizon Books 2015/014/01Edition: 1Description: 68Subject(s): DDC classification:- D AMA/KH
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library General Stacks | Non-fiction | D AMA/KH (Browse shelf(Opens below)) | Available | M158156 |
അമരത്വജി ആനന്ദ്
~~~~~~~~~~~~~~~~~~~~
എന്നത്തേതിലും
ആളു കൂടുതലായിരുന്നു
റേഷൻ കടയിൽ
പലചരക്കു കടയിലും ബേക്കറിയിലും
ഇറച്ചിക്കടയിലും പള്ളിയിലും
മുറുക്കാൻ കടയിലും ബിവറേജിലും
വഴിയിൽ പോലും
ക്രിസ്മസ് അടുത്തെത്തി
എനിക്കു മാത്രം ഒരു തിരക്കും
ഇല്ലായിരുന്നു
കാരണം, എന്റെ പോക്കറ്റ്
കാലിയായിരുന്നു
---------------------------------------------------------------------
തുറന്നെഴുത്തിന്റെ ചക്രവാളങ്ങളിലാണ് അമരത്വജി ആനന്ദ് തന്റെ കവിതയെ പറക്കാൻ അയക്കുന്നത്... പ്രകൃതിയിൽ നിന്നും ജീവിതച്ചുറ്റുപാടിൽ നിന്നും മാധ്യമ ലോകത്തു നിന്നും ഒക്കെ കവിത കണ്ടെത്തുന്ന ,അത് ചങ്കൂറ്റത്തോടെ വിളിച്ചു പറയുന്ന ഒരു കവിത്വം... അപൂർവ്വ പ്രതിഭ...
പദ പ്രയോഗങ്ങളിലെ ഗ്രാമീണതയും ആത്മാർത്ഥതയുമാണ് ഈ പുസ്തകത്തെ തികച്ചും വ്യത്യസ്ഥമാക്കുന്നത്... തിമിരം തുടയ്ക്കാൻ ഇരുട്ടിന്റെ കോവിലിൽ തന്നെ വരി നിൽക്കുന്ന സമൂഹത്തിന്റെ തലച്ചോറിൽ മരുന്നു വെക്കാനൊരു ആത്മാർത്ഥ ശ്രമമുണ്ടീ പുസ്തകത്തിൽ... തടവറയ്ക്കുള്ളിലും നീതികേടിനെതിരെ അതിശക്തമായ പോരാട്ടം....അതു തന്നെയാണല്ലോ കാലം ആവശ്യപ്പെടുന്നതും ???
കവിതയിൽ പ്രകടമാകുന്ന ചില മാറ്റങ്ങൾ, അവ അടയാളപ്പെടുത്തുന്നത് മാറുന്ന ജീവിതത്തിന്റെ ദൃശ്യ വേദിയെയാണ്.... കാഴ്ചപ്പാടുകൾ സത്യസന്ധമാകുന്തോറും പദപ്രയോഗങ്ങൾക്ക് മൂർച്ച കൂടി വരികയാണ്...
There are no comments on this title.