KASERA : SAMSKAARATHILE IRIPPU / കസേര: സംസ്‌കാരത്തിലെ ഇരിപ്പ് / ഈ പി രാജഗോപാലൻ
Language: Malayalam Publication details: Kozhikode Mathrubhumi Books 2026/04/01Edition: 1Description: 87ISBN:- 9789376881727
- G RAJ/KA
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | G RAJ/KA (Browse shelf(Opens below)) | Available | M171473 |
കസേരയിലിരിക്കുന്നയാള്‍ ഓര്‍മ്മയിലും ഇരിക്കുന്നു. അയാള്‍ അറിയുന്നുണ്ടാവില്ല തന്റെ ഇരിപ്പ് ആ കസേരയുമായി ചേര്‍ന്ന മറ്റൊരു ഓര്‍മ്മകൂടി ഉണ്ടാക്കുകയാണ് എന്ന്. ഓര്‍മ്മകള്‍ വഹിച്ചും സഹിച്ചും ഒട്ടും വയ്യാതാകുമ്പോഴാണ് കസേരകള്‍ കേടാവുന്നത് എന്ന് ആര്‍ക്കറിയാം?
ഒറ്റക്കേള്‍വിയില്‍ അധികാരത്തെ ഓര്‍മ്മപ്പെടുത്തുകയും ഇരിപ്പ് എന്ന ആശയംകൊണ്ട് മേലാളനെയും നില്‍പ്പ് എന്ന ചിത്രംകൊണ്ട് കീഴാളനെയും ഒരേസമയം അവതരിപ്പിക്കുകയും ചെയ്യുന്ന കസേരയെക്കുറിച്ചുള്ള ചിന്തകള്‍. ആദ്ധ്യക്ഷപദവികൊണ്ട് ചെയര്‍മാനെയും ആത്മീയതയാല്‍ ഭദ്രാസനാധിപനെയും നിയമനിര്‍വ്വഹണംകൊണ്ട് ന്യായാധിപനെയും രതിയുടെ പുത്തന്‍ അനുഭവത്താല്‍ കമിതാക്കളെയും പലവിധ ഇരിപ്പുശിക്ഷകൊണ്ട് കുറ്റവാളിയെയും പിന്നെ, ചിന്തകരെയും ഭരണാധികാരികളെയും അദ്ധ്യാപകരെയുമെല്ലാമെല്ലാം പലപ്പോഴായി സൃഷ്ടിച്ചെടുക്കുന്ന ഒരേ കസേരയെക്കുറിച്ച് ജീവിതത്തിന്റെ വിവിധ മേഖലകളിലൂടെ ഒഴുകിപ്പരന്ന് ആഴത്തില്‍ ചര്‍ച്ച ചെയ്യുന്ന രചനകള്‍.
ഇ.പി. രാജഗോപാലന്റെ ഏറ്റവും പുതിയ പുസ്തകം
There are no comments on this title.