KANNEERATTILAY THONI /കണ്ണീരാറ്റിലെ തോണി /ജോയ്സി
Language: Malayalam Publication details: Ernakulam CICC Book House 2026Edition: 1Description: 194ISBN:- 9788199422971
- A JOY
| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library Fiction | Fiction | A JOY/KA (Browse shelf(Opens below)) | Checked out | 2026-10-03 | M171424 |
അമ്മ എനിക്കൂടെ വെഷം തന്നിരുന്നെങ്കില്‍ ...’ അയാൾ അവളുടെമേൽ കൈചുറ്റി അടക്കിപ്പിടിച്ച് നെറുകയിൽ ചുംബിച്ചു. തൊണ്ടയിൽ കണ്ണീരിൻ്റെ ഈർപ്പം അനുഭവപ്പെട്ടു. അയാൾക്ക് അതു മനസ്സിലായി. ജീവിതത്തിൻ്റെ ഇരുട്ടിലേയ്ക്ക് പകച്ചു നോക്കി നിന്നു കരയുന്ന ആലംബഹീനയായ, അബലയായ ഒരു പെൺകുട്ടി. അവൾക്കു ചുറ്റും ചെന്നായ്ക്കൾ അവൾക്കുചുറ്റും കുറുനരികൾ!
അപവാദംകൊണ്ടു ദുഷിക്കാൻ, കല്ലെറിയാൻ, കെണിയിൽ വീഴ്ത്താൻ, ചോര കുടിക്കാൻ... കടിച്ചു കീറാൻ...!
കഠിനമായ കുറ്റബോധവും സങ്കടവും തന്നോടു തന്നെയുള്ള കോപവും അയാളുടെ ഹൃദയത്തെ ഞെരുക്കി. തന്നെത്താൻ കുത്തിക്കീറി തുണ്ടുതുണ്ടുകളാക്കി കഴുകന്മാർക്ക് എറിഞ്ഞു കൊടുക്കാനുള്ള ആത്മനിന്ദ. ജെസി മുഖം തുടച്ചു. അയാളുടെ കൈ ചുറ്റഴിച്ചുമാറ്റി. കണ്ണുകളിലേയ്ക്ക് സംശയത്തോടെ നോക്കി.
ജോസ് അനുകമ്പയോടെ അവളുടെ നെറ്റിയിലേയ്ക്ക് പാറി വീണു കിടന്ന മുടിച്ചുരുളുകൾ ഒതുക്കിവച്ചു.
There are no comments on this title.