| Item type | Current library | Collection | Call number | Status | Date due | Barcode | |
|---|---|---|---|---|---|---|---|
Lending
|
Ernakulam Public Library General Stacks | Non-fiction | D SRE/NI (Browse shelf(Opens below)) | Checked out | 2026-01-17 | M170976 |
"അസാദ്ധ്യതകളെ സാദ്ധ്യമാക്കുന്ന നവീനഭാഷയും അതിരുകളാൽ നിർണ്ണീതമല്ലാത്ത ഭാവനയുമാണ് ഈ കവിയുടെ മൗലികസമ്പത്ത്. വ്യവസ്ഥാനിരാസത്തിന്റെയും സ്വയംതിരിച്ചറിയലിന്റെയും തന്നിൽനിന്നു വേറിട്ട പകലിന്റെയും അവ്യവസ്ഥിത രൂപങ്ങളായി അകലങ്ങളിലേക്കും അകാലങ്ങളിലേക്കും നീളുന്ന ആത്മയാത്രകൾ ഈ കവിതകളെയെല്ലാം താരതമ്യങ്ങൾ സാദ്ധ്യമാവാത്തവിധം മൗലികവ്യത്യസ്തമാക്കുന്നു. ധർമ്മവും അധർമ്മവും സത്യവും അസത്യവും സുഖവും ദുഃഖവും നന്മയും തിന്മയും രതിയും നിർവ്വേദവും ഇരുട്ടും വെളിച്ചവും കിടങ്ങറക്കവിതകളിൽ മുഖാമുഖം നിൽക്കുന്നു. സത്യവും സൗന്ദര്യവും ഇടകലരുന്നു. മൂടൽമഞ്ഞു നിറഞ്ഞ ഒരു താഴ് വരയിൽ ചിതറിക്കിടക്കുന്ന വെളിച്ചത്തുണ്ടുകൾപോലെ, നിപുണനേത്രങ്ങൾക്കുമാത്രം ഗോചരമാവുന്ന നല്ല കവിതയുടെ കന്യാലാവണ്യം ഈ കവിതകളെയെല്ലാം അനുഗ്രഹിച്ചിരിക്കുന്നു." അവതാരിക: ആലങ്കോട് ലീലാകൃഷ്ണൻ തമോയാനം, സഹസ്രദളം, രാവിൻ്റെ മൂന്നാം യാമം, രാപ്പക്ഷിയുടെ പാട്ട്, കാലദണ്ഡകം, ഇറ്റുവീഴുന്ന രാത്രി, ഹിമസമാധി, നിഗൂഢതയിലേക്ക് ചില പ്രണയസഞ്ചാരങ്ങൾ, നീയും ഞാനും തുടങ്ങിയ 35 കവിതകളുടെ സമാഹാരം.
There are no comments on this title.