JOMONUM THENMAMBAZHAVUM /ജോമോനും തേൻമാമ്പഴവും /മാക്സിമിന് നെട്ടൂര്‍
Language: English Publication details: Thrissur H & C Books 2024Edition: 1Description: 63ISBN:- 9789390948789
- Y MAX
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
![]() |
Ernakulam Public Library Children's Area | Fiction | Y MAX (Browse shelf(Opens below)) | Available | M169476 |
സ്വഭാവരൂപീകരണത്തിനു വഴിയൊരുക്കുന്ന ഗുണപാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബാലസാഹിത്യരചനകള്‍ കുട്ടികള്‍ ഇരുകൈയും നീട്ടിയാണ് എന്നും സ്വീകരിച്ചിട്ടുള്ളത്. നല്ല രചനകള്‍ കുട്ടികളുടെ ചിന്തകള്‍ക്കും ഭാവനയ്ക്കും പോഷകമാകുന്നു. സന്മാര്‍ഗബോധമുണര്‍ത്തുന്നവ സത്യധര്‍മാദികള്‍ക്കുനേരെ പിടിക്കുന്ന കണ്ണാടികളുമായി മാറുന്നു. വായനയിലൂടെ നന്മകള് സ്വയം അറിയാതെ മനസ്സിലേക്ക് ഊര്‍ന്നിറങ്ങുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതി ഒന്നു വേറെതന്നെയാണ്. ഉദ്വേഗം നിറയുന്ന കുട്ടികള്‍ക്കുള്ള നോവലാണ് 'ജോമോനും തേന്‍മാമ്പഴവും.' ജോമോന്റെ ബുദ്ധികൂര്‍മതയും കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവും എടുത്തുപറയാതെ വയ്യ. അസാധാരണമായ ഭാഷാസൗന്ദര്യം വായനാസുഖം പകരുന്നതിനോടൊപ്പം കുട്ടികള്‍ക്ക് ഗുണപാഠങ്ങള്‍ ഉള്‍ക്കൊള്ളാനുതകുന്ന ലളിതമായ രചനാശൈലി. കുട്ടികളുടെ ജീവിതം സര്‍ഗാത്മകമാക്കുന്നതിന്, അവരെ അറിവും തിരിച്ചറിവുള്ളവരുമാക്കുന്നതിന് ഈ നോവലിലെ കഥാപാത്രങ്ങള്‍ വഴിവിളക്കുകളാകുന്നു. പ്രകൃതിയുടെ താളവും താരാട്ടും വന്യമൃഗങ്ങള്‍ ഉണ്ടാക്കുന്ന വ്യത്യസ്ത വിഷമതകളും, നിഷ്കളങ്കമായ ഭാഷയും ഋജുവായ ശൈലിയുംകൊണ്ട് ആവിഷ്കരിച്ചിരിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഹൃദ്യമാകുന്ന ഇതിവൃത്തം, മനുഷ്യമനസ്സുകളില്‍ ഉറവ് വറ്റിക്കൊണ്ടിരിക്കുന്ന മൂല്യങ്ങളെ തിരിച്ചുപിടിക്കാനുള്ള ഒരു രചനാശ്രമമെന്ന നിലയില്‍ ശ്രദ്ധേയമാകുന്നു.
There are no comments on this title.