JEEVITHAM : Ente jeevithakatha charithrathiloode / ജീവിതം : എൻ്റെ ജീവിതകഥ ചരിത്രത്തിലൂടെ
Language: Malayalam Publication details: Kochi V C Thomas editions 2024Edition: 1Description: 239ISBN:- 9789392231414
- L FRA/JEE
ഫ്രാൻസിസ് മാർപ്പാപ്പ സ്വന്തം ജീവിതകഥ ആദ്യമായി പറയുന്നു. മാനവികതയുടെ മേൽ കഴിഞ്ഞ എൺപതോളം വർഷങ്ങളിലായി മുദ്ര പതിപ്പിച്ച് കടന്നുപോയ സംഭവങ്ങളെ പുനരവലോകനം ചെയ്തുകൊണ്ട് ധീരമായ ആശയങ്ങളെന്ന് പലരാലും വിശേഷിപ്പിക്കപ്പെടുകയും ഫ്രാൻസിസ് മാർപ്പാപ്പയുടെ പാപ്പാസ്ഥാനത്തെ പരുവപ്പെടുത്തുകയും ചെയ്ത വിഷയങ്ങളുടെ ഉദ്ഭവ പരിണാമങ്ങളെക്കുറിച്ച് അദ്ദേഹം നേരിട്ട് സംസാരിക്കുന്നു. ദാരിദ്ര്യത്തിനും, പരിസ്ഥിതി നശീകരണത്തിനും എതിരെ രാഷ്ട്രത്തലവന്മാരോട് നേരിട്ട് നടത്തിയ അഭ്യർഥനകളും ജനതകൾക്കിടയിലെ സംവാദങ്ങൾ, ആയുധപ്പന്തയം, അസമത്വങ്ങൾക്കെതിരെയുള്ള പോരാട്ടം തുടങ്ങിയവയിൽ മാറി ചിന്തിക്കാനുള്ള ആഹ്വാനവും വിശദമാക്കുന്നു.
1939ൽ ഒന്നാം ലോകയുദ്ധം തുടങ്ങുമ്പോൾ ഭാവിയിലെ മാർപ്പാപ്പയ്ക്ക് മൂന്ന് വയസ്സുപോലും തികഞ്ഞിരുന്നില്ല. അന്നുമുതൽ ഇന്നുവരെയുള്ള ഓർമ്മകളിലൂടെ ജോർജ് മാരിയോ ബെർഗോളിയോ നമ്മെ കൈപിടിച്ച് ഒപ്പം നടത്തുന്നു; പതിറ്റാണ്ടുകളിലൂടെയുള്ള ശ്രദ്ധേയമായ യാത്ര. അത്യന്തം വ്യക്തിപരമായ ഓർമ്മകൾ പങ്കിടുമ്പോൾ പാപ്പാ ചിലപ്പോൾ ആഖ്യാതാവായി മാറി അധ്യായങ്ങളുടെ തുടക്കത്തിൽ ചരിത്രത്തെ ഒപ്പം കൂട്ടുന്നു. പാപ്പായുടെ സ്വന്തം വാക്കുകൾ ഇപ്രകാരമാണ്: “ഈ പുസ്തകം വെളിച്ചത്തിലേക്ക് വരുന്നത് വായനക്കാർ വിശിഷ്യാ യുവജനങ്ങൾ ഈ വൃദ്ധന്റെ സ്വരം ശ്രദ്ധിക്കുകയും അതുവഴി നമ്മുടെ ഭൗമഗൃഹം കടന്നുപോന്ന കാലങ്ങളെ വിചിന്തനം ചെയ്ത് പോയകാലങ്ങളിലെ പിഴവുകളെ ആവർത്തിക്കാതിരിക്കാനുമാണ്. ഉദാഹരണമായി യുദ്ധങ്ങൾ ലോകത്തിൽ കൊണ്ടുവന്നതും ഇപ്പോഴും കൊണ്ടുവന്നുകൊണ്ടിരിക്കുന്നതുമായ യാതനാദുരിതങ്ങളെക്കുറിച്ച് ചിന്തിക്കുക.
കൂട്ടക്കൊലകളും അടിച്ചമർത്തലുകളും മതാനുയായികൾക്കിടയിലെ വെറുപ്പും സ്പർധയും മാനവരാശിയുടെ യാതനകൾ പെരുപ്പിക്കുന്നു. എന്തെല്ലാം ദുരിതസങ്കടങ്ങൾ! ഈ പ്രായത്തിൽ എനിക്കറിയാം, ഓർമ്മയുടെ പുസ്തകങ്ങൾ വീണ്ടും തുറന്ന് ദുരന്തങ്ങളെ ഓർത്തെടുക്കേണ്ടത് സുപ്രധാനമാണ്: കാലത്തിലൂടെ പിന്തിരിഞ്ഞ് നോക്കുമ്പോൾ മനുഷ്യകുടുംബത്തിന് സങ്കടയാതനകൾ നൽകിയ നല്ലതല്ലാത്ത അനുഭവങ്ങളെ നമുക്ക് കാണാനാകും. അതെല്ലാം വിഷമയങ്ങളാണ്, നമ്മൾ ചെയ്തുകൂട്ടിയ പാപങ്ങളാണ്. ഇതോടൊപ്പം ദൈവപിതാവ് നമുക്ക് നൽകിയ നന്മയും ആഹ്ലാദവും നിറഞ്ഞ കാര്യങ്ങളെയും ഓർക്കാം. കാര്യങ്ങൾ കൈവിട്ടുപോകും മുൻപ് ഇതെല്ലാം വിവേചിച്ചറിയാനുള്ള ഒരു പരിശീലനപദ്ധതിയാണിത്.''
There are no comments on this title.