Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.
Image from Google Jackets

VANYATHAYUDE INDRAJAALAM / വന്യതയുടെ ഇന്ദ്രജാലം / എൻ എ നസീർ

By: Language: Malayalam Publication details: Kottayam D C Books 2024/08/01Edition: 1Description: 175ISBN:
  • 9789364876858
Subject(s): DDC classification:
  • M NAZ/VA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

"വനസ്ഥലികളിലൂടെ ധ്യാനപൂര്‍വ്വം സഞ്ചരിച്ച വന്യജീവി ഫോട്ടോഗ്രാഫര്‍ എന്‍ എ നസീറിന്റെ കാടനുഭവങ്ങള്‍. ആത്മാന്വേഷണത്തിനുള്ള വിശുദ്ധ തീര്‍ത്ഥാടനങ്ങളിലൊന്നാണ് അദ്ദേഹത്തിന് വനയാത്രകള്‍. കയ്യേറ്റവും വനനശീകരണവും താളം തെറ്റിച്ച കാടിന്റെ സംഗീതം തേടുന്ന സാധകനാണ് ഈ കുറിപ്പുകളില്‍ എന്‍ എ നസീര്‍. അദ്ദേഹം പകര്‍ത്തിയ വനചിത്രങ്ങള്‍ ഈ പുസ്തകത്തിന് അനുബന്ധമായി ചേര്‍ത്തിരിക്കുന്നു. ഈ പുസ്തകത്തെക്കുറിച്ച് ഫാ. കെ എം ജോര്‍ജ് അവതാരികയില്‍ ഇങ്ങനെ എഴുതുന്നു- “സ്നേഹത്തിൽ ഭയമില്ല. തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കി കളയുന്നു. ഭയം ശിക്ഷയോടു ബന്ധപ്പെട്ടതുകൊണ്ട് ഭയപ്പെടുന്നവൻ സ്നേഹത്തിൽ തികഞ്ഞവനല്ല” എന്നൊരു പ്രസിദ്ധമായ ബൈബിൾ വാക്യമുണ്ട്. ഇത് എഴുതിയത്, ക്രിസ്തുവിന്റെ ഏറ്റം ഇളയ ശിഷ്യനായിരുന്ന യോഹന്നാനാണ്. അദ്ദേഹം ക്രിസ്തുവിന്റെ ഹൃദയത്തോടു ചേർന്നിരിക്കുന്നവനായിരുന്നു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. വന്യതയെ സ്നേഹിച്ച് അതിന്റെ നെഞ്ചിൽ ചാരുന്നവർക്ക് വനഭയമില്ല എന്നു എൻ. എ. നസീർ അനുഭവിച്ചു കാണിച്ചുതരുന്നു."

There are no comments on this title.

to post a comment.