Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.
Image from Google Jackets

MARXEZHUTHUM THUDARCHAKALUM /മാർക്സെഴുതും തുടർച്ചകളും /പി. പി. രവീന്ദ്രൻ

By: Language: Malayalam Publication details: Kottayam D. C. Books 2022/03/01Edition: 1Description: 327ISBN:
  • 9789354820298
Subject(s): DDC classification:
  • G RAV/MA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction G RAV/MA (Browse shelf(Opens below)) Checked out 2022-06-14 M166187

കഴിഞ്ഞ മൂന്നു നാല് ദശകങ്ങൾക്കിടയ്ക്ക് വിമർശനരംഗത്ത് പ്രതിഷ്ഠ നേടിയ സാഹിത്യചിന്തയെക്കുറിച്ചാണ് ഈ പുസ്തകം. മാർക്‌സിൽനിന്ന് പുറപ്പെടുന്ന സാഹിത്യവിചിന്തനപാരമ്പര്യവുമായി ഈ സാഹിത്യചിന്തയ്ക്കുള്ള അടുപ്പവും അടുപ്പമില്ലായ്മയുമാണ് പുസ്തകത്തിന്റെ അന്വേഷണ വിഷയം. മാർക്‌സിലൂടെയല്ലാതെ മറ്റു പല വഴികളുമുണ്ട് സമകാല ചിന്തയിലേക്കെത്താൻ എന്നതു ശരിയാണ്. സോസ്യൂറിലൂടെ, ഫ്രോയ്ഡിലൂടെ, നീഷേയിലൂടെ, ഹൈഡഗറിലൂടെ എല്ലാം സമകാല ചിന്തയിലേക്കെത്താം. മാർക്‌സിൽനിന്നും ആരംഭിക്കുന്ന വഴിക്കാണ് ഈ കൃതിയിലെ ഊന്നൽ. ശീർഷകത്തിലെ 'തുടർച്ച' എന്ന പദത്തിന് അണമുറിയാത്ത തുടർപ്രക്രിയ എന്ന അർത്ഥമില്ല. ഇടർച്ചയോടു കൂടിയ തുടരൽ എന്ന അർത്ഥമാണതിന്. മാർക്‌സിസത്തിൽ ബീജരൂപത്തിൽ മാത്രമുള്ള ചില ആശയങ്ങളുടെ മുതിരലും പുഷ്പിക്കലുമാണ് പുതിയ സാഹിത്യചിന്തയെന്നോ മാർക്‌സിസമടക്കമുള്ള ആശയവ്യവസ്ഥകളുമായുള്ള വിനിമയങ്ങളിലൂടെ സാഹിത്യചിന്ത എത്തിച്ചേരുന്ന പുതിയ ഉയരങ്ങളെയാണ് അത് ദൃഷ്ടാന്തവത്കരിക്കുന്നതെന്നോ വിചാരിക്കുന്നതിൽ തെറ്റില്ല

There are no comments on this title.

to post a comment.