Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.
Image from Google Jackets

APARACHINTHANAM : Keezhalavimarshanathinte Arivanubhavangal / അപരചിന്തനം : കീഴാളവിമര്ശനത്തിന്റെ അറിവനുഭവങ്ങൾ / കെ കെ ബാബുരാജ്

By: Language: Malayalam Publication details: Kottayam D C Books 2021/08/01Edition: 1Description: 247ISBN:
  • 9789354321795
Subject(s): DDC classification:
  • S7 BAB/AP
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction S7 BAB/AP (Browse shelf(Opens below)) Available M165011

അപരത്വത്തെ രാഷ്ട്രീയമായും സിദ്ധാന്തപരമായും അഭിമുഖികരിക്കുന്ന മലയാളത്തിലെ ആദ്യത്തെ പുസ്തകമാണിത്.
ആധുനികാനന്തര കാലത്ത് അപരം എന്ന അവസ്ഥയെ പറ്റിയുള്ള ഉൾക്കാഴ്ചകൾ ലോകമെമ്പാടും രൂപപ്പെട്ടിട്ടുണ്ട്. അദൃശ്യരും നിഴലിൽ നിൽക്കുന്നവരുമായി കണക്കാക്കപ്പെടുന്നവരുമായ ജനതകളുടെ ജീവിത സമരങ്ങളും സാമൂഹികമായ ചലനങ്ങളും ഇത്തരം പുതു വീഷണങ്ങൾക്ക് അടിത്തറയിട്ടു.
ഈ പശ്ചാത്തലത്തിൽ കേരളത്തിൽ കഴിഞ്ഞ കുറെ വർഷങ്ങളായി നടക്കുന്ന അരികുവൽക്കരിക്കപ്പെട്ടവരുടെ രാഷ്ട്രീയ മുന്നേറ്റങ്ങളിലും സൈദ്ധാന്തിക സംവാദങ്ങളിലും സജീവമായി പങ്കെടുത്തതിന്റെ ഫലമായി എഴുതിയ അനുഭവ കുറിപ്പുകളും വിശകലനങ്ങളും വിലയിരുത്തലുകളുമാണ് ഇതിലുള്ളത്.
കേവല സ്വത്വ വാദത്തിലേക്ക് വഴുതി വീഴുന്നില്ലെന്നതും കീഴള വിഷയങ്ങളെ സംവാദപരമായി ഉയർത്തുന്നു എന്നതുമാണ് ഈ പുസ്തകത്തെ വേറിട്ടതാകുന്നത്. ഇതേസമയം , അധികാര വിമർശനത്തെ വ്യക്തി വാദത്തിലേക്കു ചുരുക്കുന്ന സമകാലീന വരേണ്യതകളോട് വിട്ടുവീഴ്ച കാണിക്കുന്നുമില്ല.
അനുഭവം, സംവാദം, ഇടപെടൽ എന്ന മൂന്നു ഭാഗങ്ങളുള്ള ഇതിൽ മുപ്പത്തോളം പഠന /ലേഖനങ്ങളാണുള്ളത്.
കീഴള കുടിയേറ്റ ഭൂതകാലത്തിന്റെ മാഞ്ഞും മറന്നും പോയ ചെറു ജീവിതങ്ങൾ, കോഴിക്കോട്ടെയും എറണാകുളത്തെയും നഗരജീവിതം, ദളിത്‌ - ന്യൂന പക്ഷ സമുദായികതയും മതവും, ഫാസിസ്റ്റ് കാലത്തെ പാരസ്പര്യങ്ങൾ, ഫെമിനിസങ്ങൾ, യൂത്ത്‌ കൾച്ചർ, പോർണോഗ്രഫി , സ്വവർഗ്ഗ ലൈംഗീകത, പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭം, ആത്മ കഥാ പഠനങ്ങൾ, സിനിമ -സംഗീത -നോവൽ വിമർശനങ്ങൾ, ഊന സമരവും രോഹിത് വെമുലയും, ആഫ്രോ -അറബ് ജന സഞ്ചയ മുന്നേറ്റങ്ങൾ, അമേരിക്കയിലെ അപര കലാപങ്ങൾ മുതലായ നിരവധി വിഷയങ്ങളിലുള്ള പുതു രാഷ്ട്രീയ, വൈജ്ഞാനിക ചിന്തകൾ ഈ പുസ്തകത്തിൽ ഉള്ളടങ്ങുന്നുണ്ട്

There are no comments on this title.

to post a comment.