LENIN RAJENDRAN : Thirakkatha, Chalachithrapadangal, Abhimugangal, Anusmaranam /ലെനിൻ രാജേന്ദ്രൻ : തിരക്കഥ, ചലച്ചിത്രപഠനങ്ങൾ, അഭിമുഖങ്ങൾ, അനുസ്മരണം /അനിൽകുമാർ കെ. എസ്
Language: Malayalam Publication details: Thiruvananthapuram Chintha Publishers 2020/01/01Edition: 1Description: 232ISBN:- 9789389410525
- H ANI/LE
ആർട്ട് / കൊമേർഷ്യൽ ചലച്ചിത്രങ്ങളുടെ ലക്ഷണശാസ്ത്രങ്ങളെ അതിലംഘിച്ച ചലച്ചിത്ര സങ്കൽപ്പനങ്ങളിലൂടെ പൊതുസമ്മതി നേടിയ ചലച്ചിത്ര പ്രതിഭയാണ് ലെനിൻ രാജേന്ദ്രൻ. ചലച്ചിത്ര പ്രവർത്തനം സാംസ്കാരിക ഇടപെടലാണെന്ന യാഥാർത്ഥ്യത്തിൽ ഊന്നിനിന്നുകൊണ്ട് ചിത്രങ്ങൾ നിർമ്മിച്ച ലെനിൻരാജേന്ദ്രൻ വരേണ്യവും സങ്കുചിതവും കപട സദാചാരത്തിൽ അധിഷ്ഠിതവുമായ മൂല്യബോധങ്ങളെ അടിമുടി പൊളിച്ചെഴുതിയിരുന്നു. വേനൽ മുതൽ ഇടവപ്പാതി വരെയുള്ള ചലച്ചിത്രങ്ങൾ കാലാതീതമായ സംവാദങ്ങൾ സാധ്യമാക്കുന്നത് ലെനിന്റെ സർഗ്ഗപ്രതിഭയുടെ തെളിവാണ്. ലെനിൻ രാജേന്ദ്രന്റെ ജീവിതത്തെയും ചലച്ചിത്രസങ്കൽപനത്തെയും സമഗ്രമായി അറിയുന്നതിനുള്ള പഠനഗ്രന്ഥമാണിത്. ചലച്ചിത്ര പഠനങ്ങൾക്കൊപ്പം ലെനിന്റെ അഭിമുഖസംഭാഷണവും മീനമാസത്തിലെ സൂര്യൻ എന്ന തിരക്കഥയും ഉൾച്ചേർന്ന സവിശേഷമായ ഗ്രന്ഥം.
There are no comments on this title.