Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.
Image from Google Jackets

CHANGAMPUZHA KRISHNAPILLAI SAMPOORNA GADHYAKRITHIKAL / ചങ്ങമ്പുഴ സമ്പൂർണ ഗദ്യകൃതികൾ

By: Language: Malayalam Publication details: Thiruvananthapuram Kerala Bhasaha Institute 2020/09/01Edition: 1Description: 1103ISBN:
  • 9788194808183
Subject(s): DDC classification:
  • E CHA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Reference Reference Ernakulam Public Library Children's Area Reference E CHA (Browse shelf(Opens below)) Not for loan M164538

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന ചങ്ങമ്പുഴ സമ്പൂർണ ഗദ്യകൃതികളുടെ സമ്പാദനവും പഠനവും നിർവഹിച്ചത് ശ്രീ.പിരപ്പൻകോട് മുരളിയാണ്. മലയാളത്തിൽ ആദ്യമായി ചങ്ങമ്പുഴ സമ്പൂർണ ഗദ്യകൃതികൾ പ്രസിദ്ധീകരിക്കുന്നത് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ്. പുസ്തകം വില്പനയിൽ ലഭ്യമാണ്. സമ്പൂർണ ഗദ്യകൃതികളുടെ ഔപചാരികമായ പ്രകാശനം താമസിയാതെ നടത്തുന്നതാണ്.

ചങ്ങമ്പുഴയുടെ ഗദ്യകൃതികള്‍ പതിനൊന്ന് അധ്യായങ്ങളിലായാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. യഥാക്രമം ചങ്ങമ്പുഴയുടെ ഏക നോവലായ 'കളിത്തോഴി', സ്വന്തം ചെറുകഥാ സമാഹാരമായ 'ശിഥിലഹൃദയം', നോര്‍വീജിയന്‍ നോവല്‍ തര്‍ജമയായ 'പ്രതികാരദുര്‍ഗ', വിശ്വസാഹിത്യനായകരുടെ ചെറുകഥകളുടെ തര്‍ജമ 'പൂനിലാവില്‍', ചാള്‍സ് ലാംബിന്റെ കഥാസംഗ്രഹമായ 'കഥാരത്ന മാലിക' (തര്‍ജമ), 'വിശ്വസാഹിത്യത്തില്‍ നിന്നുള്ള നാടകങ്ങള്‍', ആത്മകഥ യായ 'തുടിക്കുന്ന താളുകള്‍', കോട്ടയം പുരോഗമന സാഹിത്യ സമ്മേളനത്തിലെ അധ്യക്ഷ പ്രസംഗമായ 'സാഹിത്യ ചിന്തകള്‍', തന്റെ സ്വന്തം സാഹിത്യ പദ്ധതി കള്‍ വെളിപ്പെടുത്തുന്ന 'എന്റെ സാഹിത്യ സിദ്ധാന്തങ്ങള്‍', 'സമാഹരിക്കാത്ത ലേഖനങ്ങള്‍', 'ചങ്ങമ്പുഴയുടെ കത്തുകള്‍' എന്നിങ്ങനെയാണ് വിന്യസിച്ചിട്ടുള്ളത്

There are no comments on this title.

to post a comment.