QURAN VYAKYANASHASTRATHIN ORU MUGHAVURA / ഖുർആൻ വ്യാഖ്യാനശാസ്ത്രത്തിന് ഒരു മുഖവുര / ഫസലുർ റഹ്മാൻ
Language: Malayalam Publication details: Calicut Other Books 2018/01/01Edition: 2Description: 269ISBN:- 9789380081779
- X2 FAZ/QU
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
![]() |
Ernakulam Public Library General Stacks | Non-fiction | X2 FAZ/QU (Browse shelf(Opens below)) | Available | M164343 |
ഏറെ വിവർത്തനങ്ങൾ വിശുദ്ധ ഖുർആനിനുണ്ടെങ്കിലും ആഴത്തിലും ഗൗരവത്തിലുമുള്ള ഖുർആൻ പഠനഗ്രന്ഥങ്ങൾ മലയാളത്തിൽ ഏറെയില്ല, പ്രത്യേകിച്ചും അറബി പോലുള്ള ഭാഷകളുമായി താരതമ്യം ചെയ്യുമ്പോൾ. പിന്നെയുള്ള മൗലിക രചനകൾ ഏറെയും ഖുർആന്‍റെ വ്യക്തിനിഷ്ഠമായ ആസ്വാദനങ്ങളോ വായനാക്കുറിപ്പുകളോ ആണ്. വ്യാഖ്യാനശാസ്ത്രത്തിന്‍റെ ചരിത്രപരവും, ഭാഷാപരവും, സാമൂഹികവുമായ ഉൾക്കാഴ്ചകളിലൂടെ ഖുർആൻ പഠിതാവിനെ നയിക്കുന്ന വൈജ്ഞാനീയ ഗ്രന്ഥങ്ങൾ മലയാളത്തിനു ആവശ്യമുണ്ട്. ഫസ്‌ലുറഹ്മാന്റെ “Major themes of the Qur’an” എന്ന അതിപ്രശസ്തമായ ഇംഗ്ലീഷ് പുസ്തകത്തിന്‍റെ മലയാള പരിഭാഷയാണ് ഈ പുസ്തകം. ഫസ്‌ലുറഹ്മാന്‍റെ സർവതലസ്പർശിയായ പാണ്ഡിത്യത്തിന്റെ ഗരിമയാൽ ആധുനിക മുസ്‌ലിം പണ്ഡിതർക്കും ചിന്തകർക്കുമിടയിൽ വിപുലമായി സ്വീകരിക്കപ്പെടുകയും പല ഭാഷകളിൽ വിവർത്തനം ചെയ്യപ്പെടുകയും ചെയ്ത പുസ്തകമാണിത്. അദ്ദേഹത്തിന്‍റെ ശിഷ്യഗണത്തിൽപ്പെട്ട ഒരു തലമുറ – ഇബ്രാബിം മൂസ, ആമിന വദൂദ്, ഇൻഗ്രീസ് മാറ്റിസൻ, ഫരീദ് ഇസാഖ്, അസ്മ ബർലാസ് തുടങ്ങി പേർ – ഇസ്‌ലാമിക ചിന്തയിൽ, വിശേഷിച്ചും പടിഞ്ഞാറൻ നാടുകളിൽ, ബഹുതലധൈഷണിക സ്വാധീനം ചെലുത്തിയിട്ടുണ്ട്. മലയാളത്തിലെ ഖുർആൻ പഠനങ്ങളുടെ വിനീതഭൂമികയിൽ ആഴമുള്ള ധൈഷണിക വ്യവഹാരങ്ങളെ ഈ ഗ്രന്ഥം പ്രചോദിപ്പിക്കട്ടെയെന്ന പ്രാർത്ഥനയോടെ ഈ പുസ്തകം ഞങ്ങൾ അവതരിപ്പിക്കുന്നു.
There are no comments on this title.