Ernakulam Public Library OPAC

Online Public Access Catalogue


Image from Google Jackets

BRAHMANYA VIMARSHAM

By: Language: Malayalam Publication details: Kozhikkode Pusthaka Prasadhaka Sangam 2020/09/01Edition: 1Description: 159ISBN:
  • 9789388646550
Subject(s): DDC classification:
  • S7 MUR/BR
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction S7 MUR/BR (Browse shelf(Opens below)) Available M163675

തൊഴിലാളികളുടെ ഒരു സമ്മേളനത്തിൽ നടത്തിയ സൂക്ഷ്മദർശിയായ തന്റെ നിരീക്ഷണത്തിൽ “ബ്രാഹ്മണ്യവും മുതലാളിത്തവും തൊഴിലാളികളുടെ ഇരട്ട ശ്രതുക്കളാണ്’ എന്ന് ഡോക്ടർ ബി. ആർ. അംബേഡ്കർ അഭിപ്രായപ്പെടുകയുണ്ടായി. ഒന്നിനെതിരെയുള്ള സമരം മറ്റേതിനെതിരെയുള്ളതിന് പൂരകമാകണം എന്ന് ഇത് സൂചിപ്പിക്കുന്നു. അതേ പോലെ, ഇതിൽ ഒന്നിനെതിരെ സമരം ചെയ്യുന്നവർ മറ്റേ മുന്നണിയിൽ സമരം ചെയ്യുന്നവരുമായി ആശയങ്ങളും അനുഭവങ്ങളും കൈമാറണമെന്നും അതിന് അർത്ഥമുണ്ട്. നിർഭാഗ്യവശാൽ അതല്ല സംഭവിച്ചത്. ഇതിനു വഴിവെച്ച കാരണങ്ങളെക്കുറിച്ച് ധാരാളം എഴുതപ്പെട്ടിട്ടുണ്ട്. ഇപ്പോഴും എഴുതുന്നുണ്ട്. എങ്കിലും, ഈ വിടവ് യഥാർത്ഥത്തിൽ മറികടക്കാൻ സിദ്ധാന്തത്തിലും പ്രയോഗത്തിലും വളരെ കുറച്ചേ നടക്കുന്നുള്ളു. ആ ദിശയിൽ മാർക്സിസ്റ്റ് വീക്ഷണകോണിൽ നിന്നുള്ള ഒരു ഉദ്യമമാണ് ഈ ലേഖന സമാഹാരം, ആധുനികത മറികടന്ന പഴമയിൽ മാത്രം ഉൾപ്പെട്ട ഭൂതകാലത്തിന്റെ അവശിഷ്ടമായി ബ്രാഹ്മണ്യത്തെ രേഖപ്പെടുത്തുന്ന പരമ്പരാഗത വീക്ഷണത്തിൽ നിന്ന് തെറ്റിപ്പിരിഞ്ഞ്, അതിന്റെ ചരിത്രപരമായ ഉറവിടങ്ങളും ചലനപാതയും അവഗണിക്കാതെ ഞാൻ അതിനെ ആധുനികതയിൽ തന്നെ സ്ഥാനപ്പെടുത്തിയിരിക്കുന്നു. സർവ്വോപരി, നമ്മുടെ സമൂഹത്തിന്റെ എല്ലാ മണ്ഡലങ്ങളിലും അംശങ്ങളിലും നിറസാന്നിധ്യമുള്ള, ജീവത്തായ ഒരു ആശയശാസ്ത്രം എന്ന നിലയ്ക്ക് ബ്രാഹ്മണ്യത്തെ വിമർശിക്കുന്നതിലാണ് ഈ ലേഖനങ്ങൾ ഊന്നിയിട്ടുളളത്,

There are no comments on this title.

to post a comment.