Ernakulam Public Library OPAC

Online Public Access Catalogue

 

എറണാകുളം ജനറൽ ഹോസ്പിറ്റലിൽ, പബ്ലിക് ലൈബ്രറിയുടെ സഹായത്തോടുകൂടി ആരംഭിച്ച Bookstander ലേക്ക് പുസ്തകങ്ങൾ ധാരാളമായി ഇനിയും ആവശ്യമുണ്ട് . പ്രശസ്തരായ എഴുത്തുകാരുടെ കൃതികളുടെ പഴയതല്ലാത്ത കോപ്പികൾ ഈ പദ്ധതിയ്ക്ക് വേണ്ടി നൽകാൻ ആഗ്രഹിയ്ക്കുന്നവർക്ക് അവ പബ്ലിക് ലൈബ്രറിയിൽ ഏൽപിക്കാവുന്നതാണ്.
Image from Google Jackets

KANNANDEVAN KUNNUKAL / കണ്ണൻ ദേവൻ കുന്നുകൾ / എം ജെ ബാബു

By: Language: Malayalam Publication details: Thiruvananthapuram Bhasha Institute 2017/08/01Edition: 1Description: 92ISBN:
  • 9788120042643
Subject(s): DDC classification:
  • Q BAB
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction Q BAB (Browse shelf(Opens below)) Checked out 2024-06-23 M162532

മൂന്നാറിന്റെ രാഷ്ട്രീയ - സാംസ്കാരിക - വ്യാവസായിക ഇടങ്ങളെ അടയാളപ്പെടുത്തുന്ന അത്യപൂർവകൃതി. ഇന്ത്യയിലെ പ്രധാനവിനോദസഞ്ചാരകേന്ദ്രമെന്ന നിലയിലാണ് മൂന്നാർ അറിയപ്പെടുന്നത്. എന്നാൽ, മൂന്നാർ ഉൾപ്പെടുന്ന കണ്ണൻദേവൻ കുന്നുകൾക്ക് പറയാൻ നിരവധി കഥകളുണ്ട്. തേയിലയുടെയും വരയാടിന്റെയും നീലക്കുറിഞ്ഞിയുടെയും നാടാണ് ഈ കുന്നുകൾ. ഇപ്പോൾ കയ്യേറ്റത്തിന്റെ പേരിലാണ് മൂന്നാർ മേഖലയെ ചർച്ച ചെയ്യപ്പെടുന്നതെങ്കിലും ബ്രിട്ടീഷ് കുടിയേറ്റത്തിന്റെ കഥകളാണ് കണ്ണൻ ദേവൻ കുന്നുകൾക്കുള്ളത്. തേയിലത്തോട്ടങ്ങളിൽ തൊഴിൽ തേടിയെത്തിയ തമിഴ് വംശജരുടെയും ചൈനയിൽ നിന്നും കൊണ്ടുവന്ന തേയില തിരുവിതാംകൂറിലെ സമ്പദ്ഘടനയിൽ വരുത്തിയ മാറ്റം, മൂന്നാറിനെ തമിഴ്നാടിൽ ലയിപ്പിക്കാൻ നടത്തിയ ഭാഷാ സമരം, ആദ്യ ഉപതെരഞ്ഞെടുപ്പ് തുടങ്ങി സംഭവങ്ങൾ ഏറെ. ജലവൈദ്യുതിയും മോണോറെയിലും തുടങ്ങി കേരളത്തിന് ധവളവിപ്ലവം സമ്മാനിച്ച സുനന്ദിനിയുടെ പിറവിവരെ ഈ മണ്ണിലാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇൻസ്റ്റന്റ് ടീ ഫാക്ടറിയും ഇവിടെ. രാജ്യത്തെ ആദ്യ മുസ്ലീം വനിതാ ഡോക്ടർ എ ബി മരയ്ക്കാർ തുടങ്ങിയ മൂന്നാർ സ്വദേശികളെയും, അഞ്ചുനാട് വിശേഷങ്ങളെയും ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നു.

There are no comments on this title.

to post a comment.