Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ
Image from Google Jackets

ADAKKAVUM ANAKKAVUM / അടക്കവും അനക്കവും :സർഗ്ഗാത്മക സാഹിത്യത്തെ ഹൃദയാകർഷകവും കാലികവുമാക്കുന്ന നിരൂപണപഠനങ്ങൾ

By: Language: Malayalam Publication details: Kottayam D C books 2018/11/01Edition: 1Description: 223ISBN:
  • 9789352825301
Subject(s): DDC classification:
  • G SAJ
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

സർഗ്ഗാത്മകസാഹിത്യത്തെ ഹൃദയാകർഷകവും കാലികവുമാക്കുന്ന നിരൂപണപഠനങ്ങൾ. പാഠത്തിന്റെ ശലഭകോശത്തിനുള്ളിൽ 'അടങ്ങി'യിരിക്കുന്ന അർത്ഥം പൂമ്പാറ്റച്ചിറകനക്കി പറന്നുയരുന്നതും ഒപ്പം സാഹിത്യകൃതിയുടെ സൗന്ദര്യധർമ്മങ്ങളും ആദർശസംസ്‌കാരങ്ങളും തുറന്നുകാട്ടുന്നു ഈ നിരൂപണഗ്രന്ഥം. സൈദ്ധാന്തികമായ അപഗ്രഥനത്തോടൊപ്പം പ്രകൃതി - സാമൂഹികശാസ്ത്രം - തത്ത്വചിന്ത എന്നിവയോടു ചേർത്തുള്ള വായനയാണ് ഈ പഠനത്തെ വ്യത്യസ്തമാക്കുന്നത്.

കുമാരനാശാൻ, വൈലോപ്പിള്ളി, ജി ശങ്കരക്കുറുപ്പ്, പി കുഞ്ഞിരാമൻ നായർ, വി ടി കുമാരൻ, അയ്യപ്പപ്പണിക്കർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ഡി വിനയചന്ദ്രൻ, ടി പി രാജീവൻ, എസ് ജോസഫ്, റഫീക്ക് അഹമ്മദ്, വീരാൻ കുട്ടി, അനിത തമ്പി, കെ ആർ ടോണി, പി രാമൻ, അൻവർ അലി തുടങ്ങിയവരിലൂടെ വളർന്നു പന്തലിക്കുന്ന മലയാള കവിതയുടെ സൗന്ദര്യശാസ്ത്രവും ദലിത്-സ്ത്രീ പാരിസ്ഥിതികഭാവുകത്വവും സുവ്യക്തമായി രേഖപ്പെടുത്തുന്നു.

ബഷീർ, ഒ വി വിജയൻ, എം ടി, ടി പത്മനാഭൻ, എം സുകുമാരൻ, പുനത്തിൽ, വി ആർ സുധീഷ്, സുഭാഷ് ചന്ദ്രൻ, പി എഫ് മാത്യൂസ് തുടങ്ങി എസ് ഹരീഷ് വരെ നീളുന്ന, പുതുവിഹായസ്സിലേക്കു പറന്നുയരുന്ന നോവൽ - കഥാ സാഹിത്യത്തിന്റെ അടക്കവും അനക്കവും.

There are no comments on this title.

to post a comment.