Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.
Image from Google Jackets

MERCURY ISLAND : END OF THE WORLD /മെര്‍ക്കുറി ഐലന്റ് : ലോകാവസാനം /അഖിൽ പി ധർമജൻ

By: Language: Malayalam Publication details: Alappuzha Katha Publications 2018/10/01Edition: 2Description: 512ISBN:
  • 9789352790326
Subject(s): DDC classification:
  • A AKH
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 1.0 (1 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library Fiction Fiction A AKH (Browse shelf(Opens below)) Checked out 2024-09-20 M161666

മെര്‍ക്കുറി ഐലന്റ്

Ordered Book will be shipped after 12th Aug 2018
ക്ലാസിക് ത്രില്ലര്‍ നോവലുകള്‍ക്ക് മലയാളത്തില്‍ നിന്നുള്ള മറുപടിയാണ് അഖിലിന്റെ മെര്‍ക്കുറി ഐലന്റ് ഓരോ പേജിലും നിറഞ്ഞു നില്‍ക്കുന്ന ആകാംഷ ഒറ്റ രാത്രികൊണ്ട് ഈ നോവല്‍ വായിച്ചു തീര്‍ക്കാന്‍ എന്നെ നിര്‍ബന്ധിതനാക്കി..“ ജൂഡ് അന്തണി ജോസഫ്(സംവിധായകന്‍)
“ 2022 ജനുവരി 14 ,8:30 AM
ജനങ്ങളാകെ പരിഭ്രാന്തരായിരുന്നു.
തലേന്ന് കടല്‍ ആര്‍ത്തിരമ്പി കരയിലേക്ക് കയറിയതും അന്തരീക്ഷമാകെ മാറി കടുത്ത ശൈത്യം രൂപപ്പെട്ടതും ഫ്ലോറിഡയെ ആകെ പിടിച്ചുലച്ചു.
എല്ല് തുളയ്ക്കും വിധത്തിലെ തണുത്ത കാറ്റ് ശക്തമായി വീശിയടിക്കുന്നതിനാല്‍ പുറത്തിറങ്ങുന്നവരെല്ലാം കട്ടിയായ മേല്‍വസ്ത്രങ്ങളണിഞ്ഞിരുന്നു.
പ്രധാനയിടങ്ങളിലെല്ലാം വലിയ സ്ക്രീനുകളിലായി ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമുള്ള വാര്‍ത്തകള്‍ ആളുകള്‍ വീക്ഷിച്ചു.
കാലാവസ്ഥ ഭീതി ജനിപ്പിക്കുന്നതായതിനാല്‍ സ്ഥാപങ്ങളെല്ലാമടച്ച് ജനങ്ങളെല്ലാം വീടുകളിലായി അഭയംപ്രാപിച്ചുകഴിഞ്ഞിരുന്നു.
ആരാധനാലയങ്ങളില്‍ രാപ്പകലില്ലാതെ പ്രാര്‍ത്ഥനകള്‍ അരങ്ങേറി.
ചില ഇന്ത്യന്‍ ദ്വീപുകളെ കടല്‍ വിഴുങ്ങിയതും ഗര്‍ഫ് രാജ്യങ്ങളില്‍ മഞ്ഞുമഴപെയ്ത് മരുഭൂമികളും വീഥികളും സഞ്ചാരയോഗ്യമാല്ലാതെ മൂടപ്പെട്ടതുമായിരുന്നു ഏറ്റവും പുതിയ വാര്‍ത്തകള്‍.
ഇതേസമയം പ്രപഞ്ചരഹസ്യങ്ങള്‍ തേടിപ്പോയ ഒരു സംഘം ആളുകള്‍ കടല്‍ ചുഴികളാല്‍ ചുറ്റപ്പെട്ട മെര്‍ക്കുറി എന്ന ദ്വീപിലായി അകപ്പെട്ടുപോയിരുന്നു. “

There are no comments on this title.

to post a comment.