Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.
Local cover image
Local cover image
Image from Google Jackets

PRANAN VAYUVILALIYUMBOL ( When Breath Become Air ) (പ്രാണൻ വായുവിലലിയുമ്പോൾ) /പോൾ കലാനിധി

By: Contributor(s): Language: Malayalam Publication details: Kottayam D C Books 2017/01/01Edition: 1Description: 254ISBN:
  • 9788126475087
Subject(s): DDC classification:
  • L PAU/PR
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction L PAU/PR (Browse shelf(Opens below)) Available M158074

രോഗബാധിതരായ സാമാന്യജനങ്ങൾക്കു രോഗാവസ്ഥയെ മനഃസ്ഥൈര്യത്തോടെ നേരിടാനുള്ള ആത്മവിശ്വാസം പകരുന്ന അസാധാരണമായ അനുഭവക്കുറിപ്പുകൾ. ലോകമെങ്ങും വായനയിൽ തരംഗങ്ങൾ സൃഷ്ടിച്ച കൃതി. പ്രഗല്ഭനായ ന്യൂറോ സർജൻ എന്ന നിലയിലേക്ക് വളർന്നുകൊണ്ടിരിക്കവേ അതീവഗുരുതരമായ ശ്വാസകോശാർബുദം ബാധിച്ച് രോഗശയ്യയിലായിട്ടും രോഗത്തെയും മരണത്തെയും വെല്ലുവിളിച്ച്, ജീവിതം തിരികെ പിടിക്കാൻ ശ്രമിച്ച ഒരു ചെറുപ്പക്കാരന്റെ ഹൃദയസ്പർശിയായ ജീവിതാനുഭവമാണ് ഈ പുസ്തകം. മരണത്തെ മുന്നിൽക്കണ്ടപ്പോഴും തികച്ചും ശാന്തചിത്തനായി സംയമനത്തോടെ മനസ്സാന്നിദ്ധ്യത്തോടെ, അതിനെ നേരിടുകയും ഒരു ഘട്ടത്തിൽ അതിനെ മറികടന്നു ജീവിതത്തിൽ തിരികെവരികയും ഓപ്പറേഷൻ തിയേറ്ററിൽ വീണ്ടും സജീവമാകുകയും ചെയ്തു ഗ്രന്ഥകാരൻ. രോഗാവസ്ഥകൾ മനുഷ്യരിൽ സൃഷ്ടിക്കുന്ന അത്യന്തം സംഘർഷഭരിതമായ വൈകാരികാവസ്ഥകളെപ്പറ്റിയും ഡോക്ടർ - രോഗി ബന്ധത്തെപ്പറ്റിയും രോഗി തന്റെ രോഗാവസ്ഥയെ സ്വീകരിക്കേണ്ടുന്ന രീതിയെപ്പറ്റിയും ഒരേ സമയം ഡോക്ടറും രോഗിയുമായ പോൾ കലാനിധി രേഖപ്പെടുത്തുന്നു. ജീവന്റെയും മരണത്തിന്റെയും അർത്ഥതലങ്ങളെ തേടുന്ന, ജീവിതത്തെ അതിന്റെ കയ്‌പേറിയ അനുഭവങ്ങൾക്കും അനിശ്ചിതാവസ്ഥകൾക്കും മുമ്പിൽ പതറാതെ നയിക്കാൻ പര്യാപ്തമാക്കുന്ന ചിന്തകൾ പങ്കുവച്ചുകൊണ്ട്, ജീവിതത്തെ ജീവിക്കാൻ തക്കവണ്ണം മൂല്യവത്താക്കുന്നതെന്തെന്നു മനസ്സിലാക്കിത്തരുന്ന ചില അനുഭവങ്ങളും ദർശനങ്ങളുമാണ് പോൾ കലാനിധി മുന്നോട്ടു വയ്ക്കുന്നത്. ഈ പുസ്തകത്തിന്റെ രചന പുരോഗമിക്കവേ അദ്ദേഹം മരണമടഞ്ഞുവെങ്കിലും നമുക്കേവർക്കും വഴികാട്ടിയായി നിൽക്കുന്നു അദ്ദേഹത്തിന്റെ വാക്കുകളും അനുഭവങ്ങളും.
വിവര്‍ത്തനം : രാധാകൃഷ്ണൻ തൊടുപുഴ

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image