Ernakulam Public Library OPAC

Online Public Access Catalogue


Local cover image
Local cover image
Image from Google Jackets

MARICHAVARUTE MEDU മരിച്ചവരുടെ മേട് കെ.ജി. ശങ്കരപ്പിള്ള

By: Language: Malayalam Publication details: Kottayam D C 2015/03/01Edition: 1Description: 172ISBN:
  • 9788126453276
Subject(s): DDC classification:
  • L SAN/MA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Non-fiction L SAN/MA (Browse shelf(Opens below)) Available M157837

‘മരിച്ചവരുടെ മേട്’

മിത്തുകളില്‍ നിന്നുദിച്ച മനസുള്ള ജോണ്‍ എബ്രഹാം, പ്രാണിപ്രപഞ്ചത്തിന്റെ സ്‌നേഹവുമായെത്തിയ ബഷീര്‍, വാക്കും വാഴ്‌വും രണ്ടല്ലാത്ത പ്രേംജി, പതിവു ചിട്ടകളെ തട്ടിമാറ്റിയ അയ്യപ്പപ്പണിക്കര്‍, നാടിന്റെ നടനായ മുരളി, ക്രുദ്ധദയാലുവായ ഒ വി വിജയന്‍, മുഴുവന്‍ ലാറ്റിനമേരിക്കയുടേയും ഹൃദയമായ നെരൂദ എന്നിങ്ങനെ ഒരു പിടി ആളുകളെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്ന കെ ജി ശങ്കരപ്പിള്ളയുടെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണ് മരിച്ചവരുടെ മേട്.

ഓര്‍മ്മകളുടെ മഹാസഞ്ചയത്തില്‍നിന്ന് മണ്‍മറഞ്ഞവരുടെ കൂടെക്കൂടി അവരിലേയ്ക്കും തന്നിലേയ്ക്കും സഞ്ചരിക്കുകയാണ് കെ ജി ശങ്കരപ്പിള്ള മരിച്ചവരുടെ മേട് എന്ന ഈ പുസ്തകത്തിലൂടെ. കാവ്യാത്മകവും ധ്യാനാത്മകവുമായ വാക്കുകളിലൂടെ കെ ജി ശങ്കരപ്പിള്ള തോറ്റിയെടുക്കുന്ന ഈ വ്യക്തിത്വങ്ങള്‍ സ്വന്തം മനസില്‍ പുനര്‍ജ്ജനിക്കുന്നതിന്റെ അനുഭൂതി ഓരോ വായനക്കാരനിലും സൃഷ്ടിക്കാന്‍ മരിച്ചവരുടെ മേടിന് സാധിക്കുന്നു. മരിച്ചവരുടെ മേട്ടില്‍ നിന്ന് ഓര്‍മ്മയുടെ താഴ്‌വാരത്തിലേയ്ക്ക് പുനര്‍ജ്ജനിക്കുന്ന ഓര്‍മ്മയുടെ 25 കുറിപ്പുകളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image