Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.
Local cover image
Local cover image
Image from Google Jackets

KALYANI (കല്യാണി) (തസ്ലിമ നസ്‌റിന്‍, എം.കെ.എന്‍ പോറ്റി )

By: Contributor(s): Language: Malayalam Publication details: Thrissur Green Books 2014/01/01Edition: 1Description: 92ISBN:
  • 9798184230351
Subject(s): DDC classification:
  • A TAS/KA
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

The soil of Bangladesh, formerly East Pakistan, becomes a graveyard for Kalyani's dreams. The solitary Jamun tree in the garden recognises her. Clinging to the tree, Kalyani weeps inconsolably. Kalyani is a symbol of humanity that loses its way due to the artificial divisions caused by politics and religion. This story is not about the Indian sub-continent alone. It is a story of conflict-ridden Middle East Asia, tribally-divided Africa and racially-riven Europe. Kalyani as presented by Taslima Nasreen is a symbol of global life today.

ദേശത്തുനിന്നു വരുന്ന എഴുത്തുകള്‍ എല്ലാമൊന്നും കല്യാണിയുടെ കൈയില്‍ കിട്ടാറില്ല. ഒരു കത്തില്‍ ഹരിനാരായണ്‍ എഴുതിയിരുന്നു. "അഞ്ച്‌ എഴുത്തയച്ചിട്ടും നീ മറുപടി അയച്ചില്ലല്ലോ" എന്ന്‌. അഞ്ചു കത്തുകളില്‍ ആ ഒരൊറ്റ എഴുത്തേ കിട്ടിയിരുന്നുള്ളൂ. ഒരു ദിവസം സൗമിത്രന്റെ ഷര്‍ട്ട്‌ അലക്കാനെടുത്തപ്പോള്‍ അതിന്റെ പോക്കറ്റില്‍ ബാദലിന്റെ ഒരു കത്തു കിടക്കുന്നു. ബാദലിന്റെ ഒരു കത്തിനായി അവള്‍ എത്ര ദിവസങ്ങള്‍, എത്ര നീണ്ട രാത്രികള്‍ കാത്തിരുന്നു. ബാദല്‍ അവളെ ഇപ്പോഴും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നു. ബ്രഹ്‌മപുത്രാ നദിയുടെ തീരത്തു ചെന്നിരുന്നു കണ്‍മുമ്പില്‍ ഒഴുകി നീങ്ങുന്ന നൗകകളെയും നോക്കിയിരുന്നുകൊണ്ട്‌ ഓര്‍മ്മകളെ കണ്ണീരില്‍ കഴുകി ശുദ്ധമാക്കി ഹൃദയത്തിന്റെ താളുകള്‍ക്കിടയില്‍ ഒളിപ്പിച്ചുവയ്‌ക്കുന്നു. സൗമിത്രന്റെ പോക്കറ്റില്‍ നിന്നു കിട്ടിയ ബാദലിന്റെ കത്തു കുളിമുറിയില്‍ നിന്നുകൊണ്ടു വായിച്ചപ്പോള്‍ ഹൃദയം പൊട്ടി, കരച്ചില്‍ ഉയര്‍ന്നു. കരച്ചിലിന്റെ ശബ്ദം വീട്ടില്‍ കേള്‍ക്കേണ്ട എന്നുകരുതി കുളിമുറിയിലെ ടാപ്‌ തുറന്നിട്ടു. തന്റെ തേങ്ങല്‍ വെള്ളം വീഴുന്ന ശബ്ദത്തില്‍ ലയിച്ചു പുറത്തു കേള്‍ക്കാതിരിക്കട്ടെ. തില്‍ജലയിലെ ജീവിതത്തെ വിധിയായി കണക്കാക്കി കല്യാണി തിരികെ ഒളിച്ചോടാനുള്ള ആഗ്രഹത്തെ ചുവന്ന കണ്ണുകളോടെ കശാപ്പു ചെയ്തിരിക്കുകയാണ്‌. കല്യാണി വരാമെന്നു പറഞ്ഞിട്ടു വന്നില്ലല്ലോ എന്നു വിചാരിച്ചിരിക്കുന്ന ബാദലിന്റെ സ്വപ്നങ്ങളും മോഹങ്ങളും തകര്‍ത്തുകൊണ്ടാണ്‌ അവള്‍ അച്ഛനും അമ്മയ്‌ക്കും സമാധാനം നല്‍കിയിരിക്കുന്നത്‌.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image