പ്രേമലേഖനം - PREMALEKHANAM
Language: Malayalam Publication details: Dc Books Kottayam 2015/10/01Edition: 28th impressionDescription: 55ISBN:- 9788126436132
- A
Item type | Current library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Lending | Ernakulam Public Library Fiction | Fiction | A BAS (Browse shelf(Opens below)) | Checked out | 2024-11-27 | M156603 |
1942-ൽ തിരുവനന്തപുരം സെന്‍ട്രൽ ജയിലിൽ വച്ച് ബഷീർ എഴുതിയ നോവൽ. രാജ്യദ്രോഹക്കുറ്റത്തിന് രണ്ടര കൊല്ലം കഠിനതടവ് അനുഭവിക്കുകയായിരുന്നു ബഷീർ. തടവുപുള്ളികൾക്ക് കഥകൾ വായിക്കാൻ ആഗ്രഹമുണ്ടെന്നു പറഞ്ഞപ്പോൾ അവർക്കു വേണ്ടി എഴുതിയതാണിത്. 1943-ൽ പ്രസിദ്ധപ്പെടുത്തി. നിർദോഷമായ ഫലിതം തുളുമ്പുന്ന ഈ ചെറുകൃതി 1944-ൽ തിരുവതാംകൂർ രാജ്യത്തു നിരോധിക്കുയും കണ്ടുകെട്ടുകയും ചെയ്‌തു.
“പ്രിയപ്പെട്ട സാറാമ്മേ,
ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭകാലഘട്ടത്തെ എന്‍റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു?
ഞാനാണെങ്കില്‍...... എന്‍റെ ജീവിതത്തിലെ നിമിഷങ്ങളോരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിയുകയാണ് . സാറാമ്മയോ? ഗാഢമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയില്‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് .
സാറാമ്മയുടെ
കേശവന്‍ നായര്‍”
Available-Active
Good
There are no comments on this title.