Ernakulam Public Library OPAC

Online Public Access Catalogue

 

Local cover image
Local cover image
Image from Google Jackets

മഞ്ഞുമലകളും സമതലങ്ങളും: ഇന്ത്യന്‍ യാത്രകള്‍ - MANJUMALAKALUM SAMATHALANGALUM - INDIAN YATHRAKAL

By: Language: Malayalam Publication details: DC BooksEdition: 1Description: 158ISBN:
  • 9788126465576
Subject(s): DDC classification:
  • M
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

വിശ്വാസത്തിലും ഭാഷയിലും സംസ്‌കാരത്തിലും വ്യത്യസ്തമായി ചിന്തിക്കുന്ന ജനസഞ്ചയങ്ങളുടെ കൂട്ടായ്മയാണ് ഇന്ത്യ എന്ന മഹാരാജ്യം. ഒരൊറ്റ മതത്തില്‍ മാത്രം വിശ്വസിക്കുകയും ഒരു ഭാഷ മാത്രം സംസാരിക്കുകയും ചെയ്യുന്ന പല രാജ്യങ്ങളും ഛിന്നഭിന്നമായിട്ടും ലോകരാഷ്ട്രങ്ങളുടെ മുമ്പില്‍ ഇന്ത്യ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നു. ഇതിന് പ്രാപ്തമാക്കിയത് നാനാത്വത്തില്‍ ഏകത്വം കണ്ടെത്തുന്ന സംസ്‌കാരമാണ്. ‘ബഹുസ്വരതയാണ് എന്റെ രാജ്യത്തിന്റെ ഊര്‍ജ്ജവും ജീവവായുവും’ എന്ന നെഹ്രുവിയന്‍ സിദ്ധാന്തം ഇവിടെ എന്നും പ്രസക്തമാണ്.

കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനിടയില്‍ ഇന്ത്യന്‍ ബഹുസ്വര സംസ്‌കാരത്തിലൂടെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ നടത്തിയ യാത്രകളുടെ അക്ഷരസാക്ഷ്യമാണ് മഞ്ഞുമലകളും സമതലങ്ങളും: ഇന്ത്യന്‍ യാത്രകള്‍ എന്ന പുസ്തകം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലൂടെയും കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും സഞ്ചരിച്ച് പുസ്തകം തയ്യാറാക്കിയത് ടി.വി. ജേര്‍ണലിസ്റ്റും എഴുത്തുകാരനുമായ കെ.രാജേന്ദ്രന്‍ ആണ്.

ഭാരതത്തിന്റെ അഭൗമസൗന്ദര്യം അക്ഷരങ്ങളില്‍ ആവാഹിക്കുന്ന മഞ്ഞുമലകളും സമതലങ്ങളും ഒരു യാത്രാവിവരണം എന്നതിലുപരിയായി വികസനം, പരിസ്ഥിതി സംരക്ഷണം, വര്‍ഗ്ഗീയത, ഊര്‍ജ്ജ സംരക്ഷണം, ഗോത്രസംസ്‌കാരം, കാലാവസ്ഥാ വ്യതിയാനം തുടങ്ങി കാലികപ്രസക്തിയുള്ള പല വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നു. ഒരു മാധ്യമ പ്രവര്‍ത്തകന്റെ കാഴ്ചപ്പാടിലൂടെ ഇന്ത്യയെ അവതരിപ്പിക്കുന്ന പുസ്തകം അതുകൊണ്ടുതന്നെ ഒരു മികച്ച റഫറന്‍സ് ഗ്രന്ഥം കൂടിയായി മാറുന്നു.

MANJUMALAKALUM-SAMATHALANGALUM-bookഇന്ത്യന്‍ ദേശീയതയെക്കുറിച്ചുള്ള പൊതു ചിന്താഗതിയ്ക്ക് കാതലായ മാറ്റം വന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നമ്മുടെ സംസ്‌കാരത്തെക്കുറിച്ചും ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളെക്കുറിച്ചും അടുത്തറിയാന്‍ ഏറെ ഉപകരിക്കുന്നുണ്ട് മഞ്ഞുമലകളും സമതലങ്ങളും: ഇന്ത്യന്‍ യാത്രകള്‍ എന്ന പുസ്തകം.

നിരവധി മാധ്യമ പുരസ്‌കാരങ്ങള്‍ക്കും ഫെലോഷിപ്പുകള്‍ക്കും അര്‍ഹനായിട്ടുള്ള കെ.രാജേന്ദ്രന്‍ 2000 മുതല്‍ കൈരളി, പീപ്പിള്‍ ചാനലില്‍ ജേര്‍ണലിസ്റ്റായി ജോലി ചെയ്യുന്നു. ചരിത്രം, റഫറന്‍സ്, ലേഖനങ്ങള്‍, ബാലസാഹിത്യം, യാത്രാവിവരണം എന്നീ സാഹിത്യശാഖകളില്‍ നിരവധി പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ബഹുസ്വര സംസ്‌കാരത്തിലൂടെ നടത്തിയ യാത്രയാണ് മഞ്ഞുമലകളും സമതലങ്ങളും. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കാഴ്ചകള്‍ വിവരിക്കുന്ന ഈ പുസ്തകം മികച്ചൊരു യാത്രാവിവരണം എന്നതിലുപരിയായി വികസനം, പരിസ്ഥിതി സംരക്ഷണം, വര്‍ഗ്ഗീയത, ഊര്‍ജ്ജസംരക്ഷണം, ഗോത്രസംസ്‌കാരം, കാലാവസ്ഥാ വ്യതിയാനം, തുടങ്ങിയ കാലികപ്രസക്തിയുള്ള വിഷയങ്ങളും അവതരിപ്പിക്കുന്നു. ഭാരതത്തിന്റെ അഭൗമസൗന്ദര്യം ഒപ്പിയെടുക്കുന്നതോടൊപ്പംതന്നെ മികച്ചൊരു റഫറന്‍സ് ഗ്രന്ഥം കൂടിയായി ഉപയോഗിക്കത്തക്ക വിധത്തിലാണ് കെ.രാജേന്ദ്രന്‍ മഞ്ഞുമലകളും സമതലങ്ങളും രചിച്ചിരിക്കുന്നത്.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image