Ernakulam Public Library OPAC

Online Public Access Catalogue


Local cover image
Local cover image
Image from Google Jackets

KRAMASAMADHANAM - ക്രമസമാധാനം.

By: Language: Malayalam Publication details: DC Press, Kottayam, India Current Books 2016/01/01Edition: 1Description: 112ISBN:
  • 9788124020500
Subject(s): DDC classification:
  • B
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Collection Call number Status Date due Barcode
Lending Lending Ernakulam Public Library General Stacks Fiction B SIL (Browse shelf(Opens below)) Available M156592

വിമര്‍ശനഹാസ്യവുമായി ക്രമസമാധാനം


മലയാളത്തിന്റെ ചെറുകഥാശാഖ ഇന്ന് ഏറെ സമ്പന്നമാണ്. ശക്തിയും നൈപുണ്യവും ഒത്തുചേര്‍ന്ന രചനകളുമായി നിരവധി പേര്‍ മലയാളകഥയില്‍ തങ്ങളുടേതായ വഴി വെട്ടിത്തുറന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് അധ്യാപിക കൂടിയായ സില്‍വിക്കുട്ടി. അവര്‍ രചിച്ച ചെറുതും വലുതുമായ കഥകള്‍ സമാഹരിച്ച് പ്രസിദ്ധീകരിച്ച പുസ്തകമാണ് ക്രമസമാധാനം.

ആണ്‍കോയ്മയ്ക്കും പെണ്‍കോയ്മയ്ക്കും എതിരെ തൊടുക്കുന്ന വിമര്‍ശനഹാസ്യത്തിന്റെ അമ്പുകളാണ് ക്രമസമാധാനത്തിലെ ഓരോ കഥയും. ധീരതയും ഹാസ്യവും വിലക്കുകളെ വിലക്കുന്നതിലുള്ള വീറും വിരുതും സില്‍വിക്കുട്ടിയുടെ രചനകളെ കഥാലോകത്ത് വേറിട്ടു നില്‍ക്കുന്ന ശബ്ദമാക്കുന്നുവെന്ന് അവതാരികയില്‍ ഡോ. എം.ലീലാവതി അഭിപ്രായപ്പെടുന്നു.

പീഡനത്തിന് ഫോണ്‍ വഴിയൊരുക്കുന്ന കാലത്ത് വേട്ടക്കാരനും ഇരയും നേരിട്ടുകാണാതെ ഫോണിലൂടെ സംഭവിക്കുന്ന ഒരു kramasamadhanamപീഡനത്തിന്റെ കഥയാണ് ഫോണ്‍ബന്ധം എന്ന കഥ പറയുന്നത്. പെണ്ണിന്റെ ശബ്ദത്തില്‍ ഫോണ്‍ വിളിച്ച് ഒരു ഉപദേശിയെ ഇരയാക്കുന്ന തസ്‌കരന്റെ കഥ പറയുന്ന പരീക്ഷയില്‍ അകപ്പെടരുത് പറയുന്നതും ആധുനിക സാങ്കേതികവിദ്യയുടെ ചൂഷണത്തിന്റെ മറ്റൊരു മുഖം തന്നെ. തന്റെ മാരുതിക്കാറുമായി ആത്മബന്ധം സ്ഥാപിച്ച ലതികയുടെ കഥയാണ് സഹയാത്രിക.

സന്ദര്‍ശകന്‍, ബുദ്ധിരാക്ഷസന്‍, വിരഹം തുടങ്ങിയ ചെറിയ കഥകള്‍ വലിയ ആശയത്തെ പ്രകാശിപ്പിക്കുന്നവയാണ്. സത്യത്തിന്റെ മുഖംമൂടി നര്‍മ്മത്തിന്റെ മൂര്‍ച്ചകൊണ്ട് പിളര്‍ത്തിമാറ്റുന്ന രചനാതന്ത്രമെന്ന് ലീലാവതി ടീച്ചര്‍ സില്‍വിക്കുട്ടിയുടെ കഥകളെ വിലയിരുത്തുന്നു.

അന്നയും കര്‍ത്താവും, അവള്‍ സിനിമ കാണുകയാണ് തുടങ്ങിയ സമാഹാരങ്ങള്‍ക്ക് ശേഷം എറണാകുളം മഹാരാജാസ് കോളജില്‍ മലയാളം വകുപ്പധ്യക്ഷയായ സില്‍വിക്കുട്ടി രചിച്ച 43 കഥകളാണ് ക്രമസമാധാനം എന്ന സമാഹാരത്തില്‍ ഉള്ളത്.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Local cover image