Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.
Image from Google Jackets

REVENUE STAMP റവന്യുസ്റ്റാമ്പ്‌ /അ‌മ്രുതാ പ്രീതം

By: Contributor(s): Language: Malayalam Publication details: Mathrubhumi Books; 2012/01/01Edition: 1Description: 152ISBN:
  • 9788182653153
Subject(s): DDC classification:
  • L
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)

പ്രശസ്ത പഞ്ചാബി എഴുത്തുകാരിയായ അമൃതാ പ്രീതത്തിന്റെ അതിപ്രശസ്തമായ ആത്മകഥ.
ഗദ്യവും പദ്യവും അടക്കമുള്ള എന്റെ എല്ലാ രചനകളും ജാരസന്തതികളെപ്പോലെയാണ്. ഈ ലോകത്തിലെ ക്രൂരസത്യങ്ങള്‍ എന്റെ സ്വപ്‌നങ്ങളുമായുണ്ടാക്കിയ അവിശുദ്ധബന്ധത്തില്‍ നിന്നാണ് എന്റെ എഴുത്തുണ്ടായത്. സമൂഹത്തില്‍ ജാരസന്തതിക്കുണ്ടാവുന്ന അനുഭവങ്ങള്‍ തന്നെയാണ് ഇവയ്ക്കുണ്ടാവുകയെന്നും എനിക്ക് ബോധ്യമുണ്ട്. വേറൊരു വാക്കില്‍ പറഞ്ഞാല്‍ സാഹിത്യലോകത്തിന്റെ പീഡനങ്ങളും അവഗണനകളും സഹിക്കേണ്ടിവരുമെന്ന് അറിയാമായിരുന്നു. എന്റെ സ്വപ്‌നങ്ങള്‍ എന്തായിരുന്നു വ്യക്തിജീവിതം തൊട്ട് ലോകസമൂഹത്തിന്റെ വരെ ഉന്നതിയാണ് അത് ഉള്‍ക്കൊണ്ടിരുന്നത്. അപ്പോള്‍ മാത്രമാണ് യാഥാര്‍ത്ഥ്യം മനുഷ്യാവസ്ഥയ്ക്ക് അനുഗുണമാകുന്നത്. ഇതിന്റെ അന്തിമഫലമായി എന്റെ രചനകള്‍ സങ്കരസൃഷ്ടികള്‍ പോലെ കാറ്റില്‍ തട്ടി പറന്നുകളിക്കുന്നു.ഈ വരികളില്‍ എന്റെ ആത്മകഥ ഒതുങ്ങിയിരിക്കുന്നു - അമൃതാ പ്രീതം.
പരിഭാഷ : കൃഷ്ണവേണി

There are no comments on this title.

to post a comment.