Ernakulam Public Library OPAC

Online Public Access Catalogue

 

Application Form അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026

ALANJU THIRIYATHA MANAS : Mindfulnessinu Oru Aamukham / അലഞ്ഞു തിരിയാത്ത മനസ്സ്

Krishnan,S

ALANJU THIRIYATHA MANAS : Mindfulnessinu Oru Aamukham / അലഞ്ഞു തിരിയാത്ത മനസ്സ് - 3 - Bengaluru Prism Books 2025/01/01 - 173

മൈൻഡ്ഫുൾനസിന് ഒരു ആമുഖം

ഡോ. എസ്‌. കൃഷ്‌ണൻ, ലക്ഷ്‌മി കെ.

അലഞ്ഞുതിരിയാത്ത മനസ്സിന്റെ ഉടമയുടെ ഏറ്റവും വലിയ ഗുണങ്ങളാണ് പൂർണ്ണശ്രദ്ധയും വിവേകവും. അത്തരമൊരു മാനസികാവസ്ഥ തന്നെയാണ് ഏതൊരു വിജയത്തിന്റെയും താക്കോൽ. അലഞ്ഞുതിരിയാത്ത മനസ്സോടെ ജീവിതവിജയമെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ സഹായിക്കുന്ന ഒരു ഉത്തമ വഴികാട്ടിയാണ് ഈ പുസ്തകം.

“അറ്റൻഷനും അവയർനെസ്സും എന്നതിന്റെ മലയാളമാണ് ഏകാഗ്രതയും ശ്രദ്ധയും. അറ്റൻഷനിൽ ഒരു ടെൻഷനുണ്ട്. അവയർനെസ്സ് ഒരു അനായാസതയാണ്. ഒന്ന് ബുദ്ധിയുടെ ഏർപ്പാടാണെങ്കിൽ മറ്റേത് സ്നേഹത്തിന്റെ സ്വാഭാവിക പ്രതിഫലനമാണ്. രണ്ടും ജീവിതത്തിന് ആവശ്യമാണ്. എന്നാൽ ശ്രദ്ധയിൽ നിന്ന് ഏകാഗ്രത സംഭവിച്ചാൽ അതിന് മാധുര്യമേറും. അത് കുറച്ചുകൂടി അനായാസമാകും. ഇതാ, കുറഞ്ഞ സമയംകൊണ്ട് നിങ്ങൾക്ക് സമാധാനം എന്ന പരസ്യപ്രചരണത്തെ ഈ പുസ്തകം പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാൽ സമാധാനമെന്നത് കിട്ടാക്കനിയാണെന്നു കരുതുന്നുമില്ല. ആ ഒരു മനോഭാവം ആരോഗ്യകരമാണ്. സമാധാനപ്രദവുമാണ്. വലിയ പ്രതീക്ഷയോ നിരാശയോ നൽകാതെ സൗമ്യമായ, എന്നാൽ അനേകവർഷത്തെ ഗവേഷണങ്ങളുടെ ഒരു ആവിഷ്ക്കാരം. അതുകൊണ്ടുതന്നെ ഈ പുസ്തകം നമുക്ക് പ്രയോജനം ചെയ്യും എന്ന കാര്യത്തിൽ സംശയമേയില്ല.”
– ഷൗക്കത്ത്

9789388478427

Purchased Prism Books,Kadavanthra


Manasasthram

S9 / KRI/AL