Ernakulam Public Library OPAC

Online Public Access Catalogue

 

Application Form അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026

AA AMMAYODOPPAMULLA YATHRAKAL / അ അമ്മയോടൊപ്പമുള്ള യാത്രകൾ

Sarath Krishnan M.R

AA AMMAYODOPPAMULLA YATHRAKAL / അ അമ്മയോടൊപ്പമുള്ള യാത്രകൾ / ശരത് കൃഷ്ണൻ എം.ആർ. - 2 - Thrissur Current Books 2025/06/01 - 207

ഇനി പല ദേശങ്ങളും കടന്ന് നമുക്ക് യാത്ര ചെയ്യാം. ശരത്തിന്റെ വാക്കുകളിലൂടെ. യാത്രകൾ എന്നും മനോഹരമാണ്. ആദ്യാക്ഷരം ചൊല്ലി അമൃതൂട്ടിയ അമ്മക്കൊപ്പമാവുമ്പോൾ പ്രത്യേകിച്ചും. ശരത് കൃഷ്ണൻ തന്റെ അമ്മക്കൊപ്പം നടത്തിയ സാഹസിക യാത്രകളിലൂടെ നഗരങ്ങളുടെ തണുപ്പും, ജീവിതത്തിന്റെ ഉഷ്ണവും പേറി നമുക്കും സഞ്ചരിക്കാം. അ. അമ്മയോടൊപ്പമുള്ള യാത്രകൾ പുസ്തകത്തിന്റെ പ്രീ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. ‘അ’ എന്നത് ഒരു ലിപി മാത്രമല്ല. നമ്മുടെ ഭാഷയുടെ, സംസ്‌കാരത്തിന്റെ, പൈതൃകത്തിന്റെ ശരീരവും, പ്രകൃതിയുടെ, ആത്മീയതയുടെ, ഭക്തിയുടെ, സ്‌നേഹത്തിന്റെ, കരുണയുടെ മനസ്സുമുള്ള നമ്മുടെ ജീവന്റെ തുടിപ്പുകള്‍ ആദ്യമുണര്‍ന്നതിന്റെ മാതൃബിംബ ചിഹ്നമാണത്. ഈ പുസ്തകം ഒരു ജീവിതയാത്രയാണ്. മകന്‍ അമ്മയിലൂടെ നടത്തുന്ന അന്വേഷണത്തിന്റെ യാത്ര. തലമുറകളില്‍നിന്ന് തലമുറകളിലേക്ക് പകര്‍ന്നുകിട്ടിയ സംസ്‌കാരത്തിന്റെ, ഊര്‍ജ്ജവുമായി കൗതുകവും ജിജ്ഞാസയും പ്രണയവും ഭയവും ആശങ്കകളുമായി നടത്തുന്ന യാത്ര. ഈ യാത്ര നമ്മിലെ വ്യക്തിയെ, ആത്മാവിനെ, മനസ്സിനെ ശുദ്ധീകരിക്കുന്ന ഒരു ജൈവപ്രക്രിയയായി മാറുന്നു. മകന്‍ നേടിയ അറിവും ശക്തിയും അമ്മയാണ് നയിക്കുന്നതെന്ന ബോദ്ധ്യത്തോടെ അമ്മ മകനിലേക്കും മകന്‍ അമ്മയിലേക്കും നടത്തുന്ന യാത്രകളുടെ അപൂര്‍വ്വ രചനയാണ് ഈ പുസ്തകം. ജീവിതത്തിന്റെ പല ഘട്ടങ്ങളില്‍ മുടങ്ങിപ്പോയ അമ്മയുടെ യാത്രയെ വീണ്ടും മുന്നോട്ടു കൊണ്ടുപോകുന്ന അസാധാരണ ആത്മീയാനുഭവങ്ങളുടെ സുഗന്ധപൂരിതമായ യാത്രയാണിത്. അമ്മയുടെ കൈപിടിച്ചുകൊണ്ട് ഹിമാലയങ്ങള്‍ താണ്ടി, കുന്നുകള്‍ കയറി, പുഴകള്‍ നീന്തി ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തിലൂടെ തുടരുന്ന ഈ യാത്രയിലേക്ക് ഓരോ വായനക്കാരനും പങ്കുചേരുന്നു. അമ്മയില്‍ തന്റെ ജീവിതത്തിന്റെ അര്‍ത്ഥങ്ങള്‍ തേടുന്ന മകന്‍ അമ്മയുടെ കരുണയുടെയും സഹനത്തിന്റെയും ധിഷണയുടെയും ജീവരേഖ രചിക്കുകയാണ്.

9789390075485

Purchased Current Books,Thrissur


Yathravivaranam

M / SAR/AA