Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

DRACULAYUDE ATHIDHI / ഡ്രാക്കുളയുടെ അതിഥി

Stoker,Bram

DRACULAYUDE ATHIDHI / ഡ്രാക്കുളയുടെ അതിഥി / ബ്രാം സ്റ്റോക്കർ - 1 - Kozhikkode Mathrubhumi Books 2024/07/01 - 192

ഞങ്ങള്‍ പുറത്തേക്കു വരുമ്പോള്‍ കുറേ ഓവുചാല്‍ എലികള്‍
-ഇപ്രാവശ്യം മനുഷ്യജീവികള്‍- ഞങ്ങളുടെ അടുത്തേക്കു വന്നു. തങ്ങളിലൊരാള്‍ ഓവുചാലിലേക്കു പോയിട്ട് ഇനിയും
തിരികെയെത്തിയിട്ടില്ലെന്ന് അവര്‍ പോലീസിനോടു പറഞ്ഞു… അയാളെ അന്വേഷിക്കുവാനായി അവരെ സഹായിക്കണമെന്നവര്‍ അഭ്യര്‍ത്ഥിച്ചു… ഓവുചാലിലൂടെ അധികദൂരം പോകുന്നതിനു
മുന്‍പ് ഞങ്ങള്‍ കണ്ടു, എലികള്‍ തിന്നുതീര്‍ത്ത ഒരു മനുഷ്യന്റെ അസ്ഥികൂടം…! അവന്‍ നല്ല പോരാട്ടം നടത്തിയിരിക്കണം…
പക്ഷേ, എലികള്‍ കുറേ അധികമുണ്ടായിരുന്നു. അവനു
തടുക്കാവുന്നതിനുമപ്പുറം!
നിത്യജീവിതത്തിലുണ്ടാകുന്ന ചെറിയൊരു വ്യതിയാനത്തിലൂടെ
അരിച്ചുകയറുന്ന ഭീതി മനോഹരമായി ആവിഷ്‌കരിച്ചിരിക്കുന്ന
ഒന്‍പതു കഥകളുടെ സമാഹാരം. ഡ്രാക്കുളയുടെ ആദ്യ അദ്ധ്യായം ആകേണ്ടിയിരുന്ന ‘ഡ്രാക്കുളയുടെ അതിഥി’ എന്ന കഥ വെളിച്ചം
കാണുന്നത് ഈ സമാഹാരത്തിലൂടെയാണ്. മികച്ച വിവര്‍ത്തനത്തിനു കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുരസ്‌കാരം ലഭിച്ചിട്ടുള്ള കെ.പി. ബാലചന്ദ്രന്റെ പരിഭാഷ.
ശതാബ്ദിവര്‍ഷ പ്രത്യേക പതിപ്പ്‌

9789359621029

Purchased Mathrubhumi Books,Kaloor


Cherukathakal

B / STO/DR