Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

PADAKKAM

Varghese Angamaly

PADAKKAM - 1 - Kozhikkode Mathrubhumi Books 2024/08/01 - 176

ആചാരങ്ങളും വിശ്വാസങ്ങളും കൂടിച്ചേരുന്ന സ്ഥലികളെ
മനോഹരമായി ആവിഷ്‌കരിക്കുകയാണ് വര്‍ഗീസ് അങ്കമാലി ചെയ്യുന്നത്. അത് പുറംലോകം കാണുന്ന, അനുഭവിക്കുന്ന,
മനസ്സിലാക്കുന്ന ഒരു ഭൂമികയേയല്ല. ആ ജീവിതങ്ങളുടെ ഉള്ളിലേക്ക് ആഴത്തില്‍ കടന്നുചെല്ലുകയും അവരോട് നിരന്തരം ഇടപെടുകയും ചെയ്യുന്ന ഒരാള്‍ക്കു മാത്രം ആവിഷ്‌കരിക്കാന്‍ കഴിയുന്ന അനന്യത അതിനുണ്ട്. പുറമേ നില്‍ക്കുന്നവര്‍ക്ക് ഉട്ടോപ്യ എന്നു തോന്നുന്ന
എന്നാല്‍ ഒരു ചെറുസമൂഹത്തിന്റെ യഥാര്‍ത്ഥമായ ജീവിതത്തെയാണ് ഈ കഥകള്‍ നമുക്കു മുന്നില്‍ അനാവരണം ചെയ്യുന്നത്.
-അവതാരികയില്‍ ബെന്യാമിന്‍

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചസമയത്തുത്തന്നെ
ഏറെ ചര്‍ച്ചചെയ്യപ്പെട്ട കപ്ലോന്‍, സ്ലീവാമല, സേവ, പടക്കം,ദയറ, 666
എന്നീ കഥകളുള്‍പ്പെടെ ചാവുനാടകത്തിലെ വിദൂഷകന്‍,
ലിഫ്റ്റും ഗോവണിയും, രക്ഷാടനം, ഉപ്പുപുരട്ടിയ മുറിവുകള്‍ എന്നിങ്ങനെ പത്തുകഥകള്‍
വര്‍ഗീസ് അങ്കമാലിയുടെ ഏറ്റവും പുതിയ കഥാസമാഹാരം

9789359624334

Purchased Mathrubhumi Books,Kaloor


Cherukathakal

B / VAR/PA