Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

NAMBOOTHIRI : Rekhajeevitham / നമ്പൂതിരി - രേഖാജീവിതം

Saji James

NAMBOOTHIRI : Rekhajeevitham / നമ്പൂതിരി - രേഖാജീവിതം / സജി ജെയിംസ് - 1 - Kozhikkode Mathrubhumi Books 2024/09/01 - 110

നമ്പൂതിരിയുടെ സിദ്ധികളേയും സാധനയേയും നോക്കി, എന്നും അത്ഭുതവും ആദരവും
തോന്നിയ അനേകരിൽ ഒരാളാണ് ഞാനും.
-എം.ടി. വാസുദേവൻ നായർ
വിസ്മയരേഖകൾകൊണ്ട് അതുല്യനായിത്തീർന്ന
ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ജീവിതവും കലയും.
അസുഖം നൽകിയ ഒറ്റപ്പെടലും ഏകാന്തതയും മറികടക്കാൻ
മുറ്റത്തെ മണലിൽ വരച്ചുതുടങ്ങിയ ഒരു കുട്ടി വർഷങ്ങൾക്കുശേഷം
ലളിതഗംഭീരവും മൗലികവുമായ ശൈലി സൃഷ്ടിച്ചെടുത്ത
കലാകാരനായിമാറിയ ആദ്യകാല അനുഭവങ്ങൾ.
മാതൃഭൂമി, കലാകൗമുദി, സമകാലിക മലയാളം
തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ അനശ്വരങ്ങളായ
കഥാപാത്രങ്ങൾക്ക് രൂപവും ഭാവവും നൽകിയ,
മലയാളിയുടെ വായനയെ സ്വാധീനിച്ച കഥാവരയുടെ
ആറു പതിറ്റാണ്ടുകൾ…
മലയാളികളുടെ പ്രിയപ്പെട്ട ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ജീവചരിത്രം

9789359624792

Purchased Mathrubhumi Books,Kaloor


Jeevacharithram
Artist Namboothiri

L / SAJ/NA