Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

VYULPARINAMAM / വ്യൂൽപരിണാമം

Bilaharai

VYULPARINAMAM / വ്യൂൽപരിണാമം - 1 - Thrissur Current Books 2024/08/01 - 136

വ്യുൽപരിണാമം ഒരു രാഷ്ട്രീയ രൂപകമാണ്. അത് മനുഷ്യാവസ്ഥയെ പ്രശ്‌നവൽക്കരിക്കുന്നു. ഒപ്പം രാഷ്ട്രം, സമത്വം, ജനാധിപത്യം മുതലായ പരികല്പ‌നകളെയും അവ ഉത്പാദിപ്പിക്കപ്പെടുന്ന രീതികളെയും അധികാരവും ജനതയുമായുള്ള നിത്യസംഘർഷത്തെയും ഇതേവരെയുള്ള മനുഷ്യചരിത്ര ത്തിന്റെ വെളിച്ചത്തിൽ ആഖ്യാനത്തിനും അപഗ്രഥനത്തിനും വിധേയമാക്കുന്നു. പരാജിതൻ്റെ ദിനസരിപ്പുസ്‌തകത്തിന് നേർവിപരീതമാണ് വിജയിയുടെ ദിനസരിക്കുറിപ്പുകൾ എന്നും, രണ്ടാമത്തെതാണ് പലപ്പോഴും നാം ചരിത്രമായി വായിക്കുന്നതെന്നും ഓരോ വിജയത്തിന്നടിയിലും അനേകം പരാജിതരുടെ സ്വപ്‌നവും രക്തവുമുണ്ടെന്നും ഒരു ദൃഷ്‌ടാന്തകഥയിലൂടെ വെളിപ്പെടുത്തുന്നു. ഒരു രാഷ്ട്രീയാഖ്യാനത്തിന് എങ്ങനെ കാവ്യാത്മകമാകാം എന്ന് ബിലഹരിയുടെ ഈ നോവൽ കാണിച്ചുതരുന്നു.

9789386429988

Purchased Current Books,Thrissur


Novalukal

A / BIL/VY