Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

KILLER METAL / കില്ലർ മെറ്റൽ

Babu,Mezhuveli

KILLER METAL / കില്ലർ മെറ്റൽ / മെഴുവേലി ബാബുജി - 1 - Kozhikkode Mathrubhumi Books 2024/08/01 - 222

കോണ്‍സുലേറ്റുവഴി സ്വര്‍ണ്ണം പിടിക്കപ്പെട്ട സംഭവത്തിനുശേഷം
കേരളത്തിലെ എയര്‍പോര്‍ട്ടുകള്‍ കൂടുതല്‍ അലര്‍ട്ടായി.
അതോടെ, കള്ളക്കടത്തുസംഘങ്ങളുടെ പ്രധാന ഡെസ്റ്റിനേഷനായി
തമിഴ്‌നാട്ടിലെ എയര്‍പോര്‍ട്ടുകള്‍ മാറി. എയര്‍പോര്‍ട്ടില്‍നിന്നും
പച്ചക്കറിവണ്ടികളിലും ആംബുലന്‍സുകളിലുമായി കുമളിയിലും
കമ്പംമേട്ടിലും ബോഡിമേട്ടിലും എത്തിച്ചിരുന്ന സ്വര്‍ണ്ണം അവിടെനിന്നാണ് കേരളത്തിലേക്ക് കടത്തിയിരുന്നത്. ഒരിക്കല്‍, സ്വര്‍ണ്ണവുമായി പുറപ്പെട്ട ഒരു വാഹനം തമിഴ്‌നാട് പോലീസിന്റെ പിടിയില്‍നിന്നും കഷ്ടിച്ച്
രക്ഷപ്പെടുന്നു. ആ വാഹനത്തിനുള്ളിലെ കിലോക്കണക്കിനു സ്വര്‍ണ്ണവും അതിന്റെ ഉടമയെയും തേടി തമിഴ്‌നാട് പോലീസില്‍നിന്നുള്ള
മിടുക്കരായ ഉദ്യോഗസ്ഥരുടെ ഒരു സംഘം രഹസ്യാന്വേഷണത്തിനായി
കേരളത്തിലെത്തുന്നു…
സമാന്തര സാമ്പത്തികവ്യവസ്ഥ സൃഷ്ടിച്ച് ശതകോടികളുടെ അധിപരായി,
പുറമേ മാന്യതയുടെ മുഖംമൂടിയണിഞ്ഞ് സമൂഹത്തെ
തെറ്റിദ്ധരിപ്പിക്കുന്ന സ്വര്‍ണ്ണക്കള്ളക്കടത്തുകാരുടെയും അവരുടെ
വഴികളില്‍ ഹോമിക്കപ്പെടുന്ന നിരപരാധികളായ സാധാരണക്കാരുടെയും
ജീവിതങ്ങളെ തുറന്നുകാട്ടുന്ന, മെഴുവേലി ബാബുജിയുടെ
ഏറ്റവും പുതിയ നോവല്‍.

9789359624105

Purchased Mathrubhumi Books,Kaloor


Novalukal
Crime Thriller

A / BAB/KI