Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

SANTHA / ശാന്ത

Sajil Sreedhar

SANTHA / ശാന്ത / സജില്‍ ശ്രീധര്‍ - 1 - Kozhikkode Mathrubhumi Books 2024/08/01 - 128

രാമായണത്തിലെ അപൂര്‍ണ്ണബിന്ദുക്കളില്‍നിന്ന് ശാന്തയുടെ ജീവിതത്തെ സൂക്ഷ്മമായി കണ്ടെടുത്ത് പൂരിപ്പിക്കുന്ന കൃതി.
ശാന്തയ്ക്ക് ഒരുപാട് പറയാനുണ്ട്,
ഹൃദയഭാരം തുളുമ്പുന്ന ഈ നോവലിലൂടെ.
-ജി.ആര്‍. ഇന്ദുഗോപന്‍
കാലം ആവശ്യപ്പെടുന്ന നീതിബോധത്തോടെ ഇതിഹാസത്തെ
തൊടുന്ന സ്ത്രീപക്ഷ നോവല്‍. രാജാധികാരത്തിന്റെയും ആണധികാരശ്രേണിയുടെയും നിബന്ധനകളാല്‍
പുറന്തള്ളപ്പെട്ട ശാന്തയുടെ കഥ ആര്‍ദ്രമായും ശക്തമായും
ആവിഷ്‌കരിക്കപ്പെടുന്നു. ഏറ്റവും പുതിയ കാലത്തെ
മനുഷ്യകഥയായും വായിച്ചു പോകാവുന്ന നോവല്‍.
എവിടെ സ്ത്രീയെ പൂജിക്കുന്നുവോ അവിടെ ദേവതകള്‍
വസിക്കുന്നു എന്ന ദര്‍ശനം ശാന്തയുടെ
ജീവിതംകൊണ്ടുതന്നെ ചോദ്യംചെയ്യപ്പെടുന്നു.
-കെ.രേഖ
ദശരഥപുത്രിയായ ശാന്തയുടെ അന്തഃസംഘര്‍ഷങ്ങള്‍
സ്ത്രീപക്ഷ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്ന നോവല്‍

9789359625195

Purchased Mathrubhumi Books,Kaloor


Novalukal

A / SAJ/SA