Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

SUBHADRAM ARANGILE ORMAKAL /സുഭദ്രം - അരങ്ങിലെ ഓർമ്മകൾ

Chelanattu Subhadra

SUBHADRAM ARANGILE ORMAKAL /സുഭദ്രം - അരങ്ങിലെ ഓർമ്മകൾ /ചേലനാട്ട് സുഭദ്ര - 1 - Thiruvananthapuram Sign Books 2023 - 80

പെൺകുട്ടികൾ എല്ലാത്തിനും മടിച്ചു നിന്നിരുന്ന ഒരു കാലത്ത് പത്താംക്ലാസ് കഴിഞ്ഞ ഒരു പെൺകുട്ടി കഥകളിയാശാന്റെ അടുത്തെത്തി പറഞ്ഞു – ‘എനിക്കും ഒരു വേഷം വേണം.’ അന്ന് അത് തികച്ചും ആശ്ചര്യകരമായിരുന്നു. നരകാസുര വധത്തിലെ ലളിതയുടെ വേഷത്തിലായിരുന്നു അരങ്ങേറ്റം. പിന്നീട് പല സ്ഥലങ്ങളിലായി അനേകം വേഷങ്ങൾ. കഥകളിയിലെ കുലപതികളോടൊപ്പം നിരവധി അരങ്ങുകൾ. ജീവിതമെന്ന മഹാവേഷത്തോടൊപ്പം ആവേശത്തോടെ നിറഞ്ഞാടിയ വേഷപ്പകർച്ചകളുടെ വികാരനിർഭരമായ അനുഭവങ്ങൾ.

കഥകളിയിലെ ആദ്യ സ്ത്രീ സാന്നിധ്യങ്ങളിലൊന്നായ ചേലനാട്ട് സുഭദ്രയുടെ ശ്രദ്ധേയമായ ആത്മകഥ.

9789392950926

Purchased Sign Books, Thiruvananthapuram


Kathakali
Atmakatha

L / SUB