Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

PATHIRANADATHAM /പാതിരാ നടത്തം

Gracy

PATHIRANADATHAM /പാതിരാ നടത്തം /ഗ്രേസി - 1 - Kottayam DC Books 2024 - 102

സ്തീവാദകഥകളുടെ പൊതുധാരയിൽ നിന്ന് മാറി സഞ്ചരിക്കുന്ന കഥകളാണ് ഗ്രേസിയുടേത്. ജീവിതാവസ്ഥകളെ ഉൾക്കണ്ണുകൊണ്ട് നോക്കിക്കണ്ട് നേരിന്റെ ഭാഷയിൽ ആവിഷ്‌കരിക്കാനാണ് ഈ കഥാകാരിക്ക് താത്പര്യം. അതുകൊണ്ടുതന്നെ തികച്ചും വ്യക്തിനിഷ്ഠമായ ജീവിതക്കാഴ്ചകളാണ് ഈ കഥകളിലെമ്പാടും നിറഞ്ഞുനിൽക്കുന്നത്. നർമ്മത്തിന്റെ സ്പർശം ഗ്രേസിയുടെ കഥകൾക്ക് സവിശേഷമായ ഒരു ആത്മചൈതന്യം പകരുന്നുണ്ട്. കൈയടക്കവും ലാളിത്യവുമാണ് ഈ കഥകളുടെ മുഖമുദ്ര. ഒരു നിധിയുടെ കഥ, ഹാ! ജീവിതമേ!, കളിയൊച്ച, അപ്പന്റെ സുവിശേഷം, ലോസ്റ്റ് ആൻഡ് ഫൗണ്ട്, വെട്ടിക്കൽ ഔസേപ്പ് മകൾ തെരേസ, അമ്മക്കുറിപ്പുകൾ, എള്ളെണ്ണയുടെ മണം തുടങ്ങി 15 ചെറുകഥകൾ

9789357326902

Purchased Current Books, Convent Junction, Market Road, Ernakulam


Cherukatha
Kathakal

B / GRA/PA