Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

MUNNOOTTI ONNAMATHE RAMAYANAM: Thottavarude Athijeevanam Akhyanam /മുന്നൂറ്റി ഒന്നാം രാമായണം: തോറ്റവരുടെ അതിജീവനം ആഖ്യാനം

Anilkumar V K

MUNNOOTTI ONNAMATHE RAMAYANAM: Thottavarude Athijeevanam Akhyanam /മുന്നൂറ്റി ഒന്നാം രാമായണം: തോറ്റവരുടെ അതിജീവനം ആഖ്യാനം /അനിൽകുമാർ വി കെ - 1 - Kannur Utharamalabar Theyyam Anushtana Avakasha Samrakshana Samiti 2021 - 172

അനിൽകുമാർ ഈ കഥനത്തെ പ്രതിഷ്ഠിക്കുന്നത് ആര്യവിരുദ്ധമായ, ബ്രാഹ്മണേതരവും സംസ്കൃതേതരവുമായ ഒരു ആഖ്യാനമായി മാത്രമല്ല സർഗാത്മകതയുടെ കേരളചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു ആഖ്യാന കാണ്ഡമായിട്ടുകൂടിയാണ്. ബ്രാഹ്മണേതരമായിരിക്കെ ഒരർത്ഥത്തിൽ അത് എളുപ്പപണിയാണ് എന്നു പറയാം. മറിച്ച് നീതി ഒരു സൗന്ദര്യാനുഭൂതി തന്നെയാണ് എന്ന താരതമ്യേന പുതിയത് എന്നു നാം വിചാരിക്കുന്ന കാര്യത്തിന് കുറേകൂടി ആഴത്തിൽ വേരുകളുണ്ട് എന്നുകൂടി കാണിച്ചുതരുന്നു ഈ പുസ്തകം. അനീതി സ്ഥിരപ്പെടുന്നത് രാമനിൽ കൂടിയുമാണ് എന്നത് തെയ്യക്കാവിലെ പ്രാചീനമായ അരങ്ങിൽ വിളിച്ചു പറയുന്നതിന്റെ വലിപ്പം ബോധ്യപ്പെടുത്താനാണ് ഈ പുസ്തകം കിണഞ്ഞു പരിശ്രമിക്കുന്നത്. കീഴാളത എന്നത് പ്രതിരോധത്തിന്റെ പഴയതും പുതിയതുമായ പാരമ്പര്യങ്ങളുടെ സംവാദമണ്ഡലം കൂടിയാണ് എന്ന് മുന്നൂറ്റിയൊന്നാമത്തെ ഈ രാമായണം പറയുന്നു. ബാലീ ഒരു അപനിർമ്മാണ കേന്ദ്രം അല്ല മുറിഞ്ഞ നീതിയും മുറിഞ്ഞ ചോദ്യവുമാണ്. മുറിഞ്ഞ നീതിയും മുറിഞ്ഞ ചോദ്യങ്ങളും നമുക്കുചുറ്റും ദിനംപ്രതി നിറയുമ്പോൾ ഒന്നാമത്തെ രാമയമായിത്തീരുന്നു. അതിൽ മുഴുകാൻ മുഴുവൻ കേരളീയരെയും ഞാൻ സസന്തോഷം ക്ഷണിക്കുന്നു.

Gifted T P Ramesh

/ ANI