Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

ETHIRU : Cheronayudeyum Ayyappanteyum Makante Jeevithasamaram

Kunjaman,M

ETHIRU : Cheronayudeyum Ayyappanteyum Makante Jeevithasamaram / എതിര് : ചെറോണയുടെയും അയ്യപ്പന്റേയും മകന്റെ ജീവിതസമരം / എം കുഞ്ഞാമൻ - 10 - Kottayam D C Books 2023/12/01 - 160

ചരിത്രപരവും സാമൂഹ്യവുമായ കാരണങ്ങൾകൊണ്ട് ദലിത് സമൂഹത്തിലെ ജനവിഭാഗങ്ങൾ അടിമമനോഭാവം പുലർത്തുന്നതായി ഡോ. അംബേദ്കർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആ മനോഘടനയിൽനിന്ന് അവർക്ക് എളുപ്പത്തിൽ മോചനം നേടാനാവില്ലെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. ദലിത് സമൂഹത്തിലെ ഓരോ വ്യക്തിയും സ്വന്തം ആത്മാഭിമാനം വീണ്ടെടുത്തുകൊണ്ട് പൊതുസമൂഹത്തിനൊപ്പമെത്താൻ കഴിവുള്ളവരാകുന്നതിനെക്കുറിച്ചാണ് ഡോ. അംബേദ്കർ ചിന്തിക്കുകയും അന്വേഷിക്കുകയും ചെയ്തിട്ടുള്ളത്. കുഞ്ഞാമന്റെ കാര്യത്തിലും ഈ വിഷയം ഏറെ ഗൗരവമുള്ളതാണ്. ഈ മനോഘടനയുടെ സങ്കീർണതകൾ ദലിതരല്ലാത്തവർക്ക് മനസ്സിലാവണമെന്നുമില്ല. ആ അവസ്ഥയുടെ തീക്ഷ്ണത അനുഭവത്തിൽതന്നെയേ ഉറ്റക്കൊള്ളാനാവുകയുള്ളൂ.കെ. വേണു (അവതാരികയിൽനിന്ന്)

9789353905200

Gifted Sasikumar


Jeevacharitram

L / KUN/ET