Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

THOOVALKKANATHOLAM

Achyuth A Rajeev

THOOVALKKANATHOLAM - 1 - Thrissur G-Motivation 2020/05/01 - 72

പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ കണ്ണുനീരില്‍ ചാലിച്ചെഴുതിയ കവിതകള്‍ സ്മൃതികളുടെ ആഴച്ചെപ്പില്‍ നിന്ന് കണ്ടെടുക്കുന്ന കവിതകളില്‍ ബാല്യത്തിന്‍റെ കളിയിടങ്ങളും പ്രണയത്തിന്‍റെ നിശ്വാസങ്ങളുമുണ്ട്. കൗമാരകാലത്തിന്‍റെ വര്‍ണ്ണങ്ങളില്‍ പുഴയും കടലും ശ്രുതി മീട്ടി പാടിയ കുയിലുമുണ്ട്. ഹൃദയം കൊണ്ടാണ് ഈ കവിതകള്‍ സംവദിക്കുന്നത്.

"എഴുതുന്ന ഓരോ കവിതകളിലും അവിസ്മരണീയമായ വികാര തീവ്രതയുണ്ട്. ബുദ്ധി സമ്മതിക്കുന്നതല്ല, ഹൃദയം സംവദിക്കുന്നതാണ് അച്യുതിന്‍റെ എല്ലാ കവിതകളും. മുറിവുകളുടെ വസന്തമാക്കി കവിതകളെ മാറ്റുന്ന അപൂര്‍വ്വ ഇന്ദ്രജാലം അച്യുതനില്‍, കവിതകളില്‍ പലവട്ടം ഞാന്‍ അടുത്തറിഞ്ഞു. തിരിച്ചറിവുകളുടെ ജ്വാലാവിശുദ്ധിയിലേക്ക് അച്യുതിനെ കാലം കൈപിടിച്ചിരുത്തട്ടെ.

9789389671667

Gifted Achyuth A Rajeev


Kavyangal

D / ACH/TH