Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

JWALAMUKHIKAL

Jayaprakash Panoor

JWALAMUKHIKAL / ജ്വാലാമുഖികൾ / ജയപ്രകാശ് പാനൂർ - 1 - Palakkad Logos 2023/09/01 - 256

മുന്നിൽ വന്നു നിന്നുകൊണ്ടവൾ പ്രതികാരാവേശത്തോടെ അയാളുടെ മുഖത്തേക്ക് തുറിച്ചു നോക്കി. അക്ഷോഭ്യമായിരുന്നു അവന്റെ മുഖം.അവളുടെ ചോര ഒലിച്ചിറങ്ങിയ മുഖത്തേക്കയാൾ സഹതാപപൂർവ്വം നോക്കി. വെട്ടിപ്പിടിക്കലല്ല പ്രണയം. പ്രണയമെന്നതിന് ത്യാഗമെന്നു കൂടി അർത്ഥമുണ്ടെന്ന് നീ അറിയാതെ പോയതെന്തേ. അവളുടെ മുഖത്ത് സങ്കടം വന്നു കനത്തു. പൊട്ടിത്തകർന്നൊരു ഹൃദയം അതേപോലെയുള്ള വേറൊരു ഹൃദയത്തെ തൊട്ടെടുക്കാൻ പാകത്തിലവൾ ദയനീയമായി നോക്കി. ജീവിതകാലം മുഴുവൻ അവളനുഭവിച്ച സംഘർഷങ്ങൾ ആ മുഖത്ത് തിളങ്ങി നിന്നു. 'ഞാനൊരു സ്ത്രീയാണ് പ്രിയ പടത്തലവാ. മാലാഖയുടെ മനസ്സും ദൈവത്തിന്റെ ശരീരവുമുള്ള വെറും പെണ്ണ് അങ്ങയോട് ഞാൻ പ്രണയം യാചിച്ചു.' ഹൃദയം പൊട്ടി നുറുങ്ങിയാലെന്നോണം കണ്ണുകളിലൂടെ കവിളിലേക്ക് പെയ്തിറങ്ങി പ്രണയത്തിന്റെ ഇതിഹാസമായി 'ജ്വാലാമുഖികൾ’. വടക്കൻ പാട്ടുകളിൽ എന്തുകൊണ്ടും ഏറ്റവും സുന്ദരവും ലക്ഷണം തികഞ്ഞതുമായ പാട്ടായ 'മതിലേരി കന്നി'യുടെ നോവൽ ആവിഷ്കാരം.

9789390118991

Puchased Mathrubhumi Books,Kaloor


Novalukal

A / JAY/JW