Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

IVAN ILYICHINTE MARANAM (English Title : The Death of Ivan Ilyich)

Tolstoy,Leo

IVAN ILYICHINTE MARANAM (English Title : The Death of Ivan Ilyich) / ഇവാൻ ഇലിയിച്ചിൻ്റെ മരണം / ലിയോ ടോൾസ്റ്റോയ് - 1 - Kozhikkode Mathrubhumi Books 2023/05/01 - 88

ആ ചെറിയ നോവല്‍ എന്നെ വൈകാരികമായി പിടിച്ചു
കെട്ടുകതന്നെ ചെയ്തു. സങ്കീര്‍ണ്ണതയില്ലാത്ത ഇതിവൃത്തം. അത്യുക്തിയുടേതായ ഒരു വാക്കുപോലുമില്ല. തികഞ്ഞ
ലാളിത്യമുള്ള ഒരു കൃതി. അത് ജീവിതത്തിന്റെ
അടിയൊഴുക്കുകളിലേക്കാണ് എന്നെ കൊണ്ടുപോയത്.
ജീവിതത്തെയും മരണത്തെയും സംബന്ധിക്കുന്ന
വലിയൊരു സാക്ഷ്യത്തിന്റെ ആധികാരികത ആ നോവലിന്റെ
പിറകിലുണ്ടെന്ന് എനിക്കു തോന്നി. ഞാന്‍ പേടിച്ചു.
ജീവിതത്തിന്റെ നിസ്സാരതയും വിഷയാസക്തിയുടെ
ഭ്രാന്തിജാലവും ഇന്ദ്രിയവിഷയങ്ങളുടെ പൊള്ളത്തരവും
ശരീരനാശത്തിന്റെ രഹസ്യനിയമങ്ങളും
സംക്ഷേപിച്ചെടുത്തപ്പോള്‍ സ്വാഭാവികമായി ജനിച്ച അമര്‍ത്തിയ പ്രക്ഷുബ്ധത വായനയുടെ വേളയില്‍ അതിന്റെ പത്തിരട്ടി
വലിപ്പമുള്ള നോവല്‍ വായിക്കുന്ന അനുഭവം
സൃഷ്ടിച്ചു. മരണത്തിലേക്കു നീങ്ങുന്ന മനുഷ്യനാണ്
അതിലെ പ്രധാന വിഷയം. ശരീരനാശത്തെക്കുറിച്ചുള്ള
കവിതയാണത്.
– കെ.പി. അപ്പന്‍
വിശ്വസാഹിത്യത്തിലെ മഹത്തായ കൃതിയുടെ
റഷ്യനില്‍നിന്നുള്ള പരിഭാഷ

9789355498786

Purchased Mathrubhumi Books,Kaloor


Novalukal

A / TOL/IV