Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

NEETHI EVIDE

Hemachandran A (I.P.S.)

NEETHI EVIDE - 1 - Kottayam D C Books 2023/05/01 - 456

മുപ്പത്തിനാലു വർഷം നീണ്ട സർവ്വീസ് ജീവിതകാലത്തെ കോളിളക്കമുണ്ടാക്കിയ സംഭവങ്ങൾക്കൊപ്പം ഹൃദയത്തെ സ്പർശിച്ച മാനുഷികാനുഭവങ്ങളും പങ്കുവയ്ക്കുന്ന മുൻ ഡി ജി പിയുടെ ഓർമ്മകൾ. മാധ്യമശ്രദ്ധ നേടിയ സംഭവങ്ങൾക്കപ്പുറം നീതി തേടി പരക്കം പായുന്ന പാവം മനുഷ്യരും ഭീകരൻ,ഗുണ്ട, വേശ്യ. ഇര, വേട്ടക്കാരൻ എന്നിങ്ങനെ ചില ലേബലുകളിൽപെട്ട് ദുസ്സഹജീവിതം നയിക്കുന്ന സഹജീവികളും ഈ ഓർമ്മകളിലുണ്ട്. അധികാരത്തിന്റെ ശരിയായ പ്രയോഗം പോലീസ് ജീവിതത്തിൽ വലിയ വെല്ലുവിളിയായിരുന്നുവെന്ന് ഈ പുസ്തകത്തിൽ ഏറ്റുപറഞ്ഞുകൊണ്ട് രാഷ്ട്രീയാധികാര ബലതന്ത്രങ്ങൾ നീതിനിർവഹണത്തെ സ്വാധീനിക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്നു. മിസ്റ്റർ ഹേമചന്ദ്രൻ ഇതിൽ എന്തിന് ഇടപെടുന്നു? എന്ന ചോദ്യത്തെ വിരുദ്ധധ്രുവങ്ങളിലുള്ള മന്ത്രിമാരിൽനിന്ന് അഭിമുഖീകരിച്ചിട്ടുണ്ടെന്ന് ഗ്രന്ഥകാരൻ തുറന്നെഴുതുന്നു. അധികാരത്തിന്റെ ഇടനാഴിയിലെ ഇരുളും വെളിച്ചവും വെളിവാകുന്നുണ്ട് ഈ പുസ്തകത്തിലൂടെ. വിഴിഞ്ഞം വെടിവയ്പ്, മദനിയുടെ അറസ്റ്റ്, സോളാർ കേസ്, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ തുടങ്ങി കേരളം ചർച്ചചെയ്യുകയും തന്റെ ജീവിതത്തിന്റെ ഭാഗമാവുകയും ചെയ്ത സുപ്രധാന സംഭവങ്ങളെ മുൻ ഡി ജി പി ഓർക്കുന്നു.മുപ്പത്തിനാലു വർഷം നീണ്ട സർവ്വീസ് ജീവിതകാലത്തെ കോളിളക്കമുണ്ടാക്കിയ സംഭവങ്ങൾക്കൊപ്പം ഹൃദയത്തെ സ്പർശിച്ച മാനുഷികാനുഭവങ്ങളും പങ്കുവയ്ക്കുന്ന മുൻ ഡി ജി പിയുടെ ഓർമ്മകൾ. മാധ്യമശ്രദ്ധ നേടിയ സംഭവങ്ങൾക്കപ്പുറം നീതി തേടി പരക്കം പായുന്ന പാവം മനുഷ്യരും ഭീകരൻ,ഗുണ്ട, വേശ്യ. ഇര, വേട്ടക്കാരൻ എന്നിങ്ങനെ ചില ലേബലുകളിൽപെട്ട് ദുസ്സഹജീവിതം നയിക്കുന്ന സഹജീവികളും ഈ ഓർമ്മകളിലുണ്ട്. അധികാരത്തിന്റെ ശരിയായ പ്രയോഗം പോലീസ് ജീവിതത്തിൽ വലിയ വെല്ലുവിളിയായിരുന്നുവെന്ന് ഈ പുസ്തകത്തിൽ ഏറ്റുപറഞ്ഞുകൊണ്ട് രാഷ്ട്രീയാധികാര ബലതന്ത്രങ്ങൾ നീതിനിർവഹണത്തെ സ്വാധീനിക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്നു. മിസ്റ്റർ ഹേമചന്ദ്രൻ ഇതിൽ എന്തിന് ഇടപെടുന്നു? എന്ന ചോദ്യത്തെ വിരുദ്ധധ്രുവങ്ങളിലുള്ള മന്ത്രിമാരിൽനിന്ന് അഭിമുഖീകരിച്ചിട്ടുണ്ടെന്ന് ഗ്രന്ഥകാരൻ തുറന്നെഴുതുന്നു. അധികാരത്തിന്റെ ഇടനാഴിയിലെ ഇരുളും വെളിച്ചവും വെളിവാകുന്നുണ്ട് ഈ പുസ്തകത്തിലൂടെ. വിഴിഞ്ഞം വെടിവയ്പ്, മദനിയുടെ അറസ്റ്റ്, സോളാർ കേസ്, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ തുടങ്ങി കേരളം ചർച്ചചെയ്യുകയും തന്റെ ജീവിതത്തിന്റെ ഭാഗമാവുകയും ചെയ്ത സുപ്രധാന സംഭവങ്ങളെ മുൻ ഡി ജി പി ഓർക്കുന്നു.

9789357321457

Purchased Current Books, Convent Road, Cochin


Jeevacharithram
Orma

L / HEM/NE