Ernakulam Public Library OPAC

Online Public Access Catalogue

 

SALIL CHOWDHURY : Jeevithavum Sangeethavum

Manoj,M D

SALIL CHOWDHURY : Jeevithavum Sangeethavum / സലിൽ ചൗധരി ജീവിതവും സംഗീതവും / ഡോ എം ഡി മനോജ് - 1 - Kozhikkode Mathrubhumi Books 2022/09/01 - 200

ബംഗാളി നാടോടിസംഗീതത്തില്‍ സലില്‍ദായ്ക്ക് അഗാധമായ ജ്ഞാനമുണ്ടായിരുന്നു. വംഗഗ്രാമങ്ങളില്‍ സഞ്ചരിച്ച് നാടന്‍ താളങ്ങളും മെലഡികളുമെല്ലാം അദ്ദേഹം ഹൃദിസ്ഥമാക്കി. ബംഗാളില്‍ മാത്രമല്ല, ആസാം, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിലെയും തെന്നിന്ത്യയിലെയും നാടന്‍ശീലുകളില്‍ അടിസ്ഥാനപരമായ അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു.
-ലതാ മങ്കേഷ്‌കര്‍

സലിലിന്റെ സംഗീതത്തില്‍ എക്കാലവും തങ്ങിനില്‍ക്കുന്ന ഒരു മൗലികതയുണ്ട്. വളരെ കുറച്ചു കംപോസര്‍മാര്‍ക്കു കിട്ടാവുന്ന വ്യക്തിത്വം അദ്ദേഹത്തിനു കൈവരുവാന്‍ ഈ മൗലികത ഏറെ സഹായിച്ചിട്ടുണ്ട്..
-നൗഷാദ്

സമന്വയത്തിന്റെ സംഗീതശില്‍പ്പികൂടിയാണ് സലില്‍ ചൗധരി. വ്യത്യസ്ത ശൈലികളില്‍ ആലപിക്കപ്പെടുന്ന ഇന്ത്യന്‍
സംഗീതത്തിന്റെ ഏകത്വത്തെ അദ്ദേഹം സ്വന്തം രചനകളിലൂടെ സാക്ഷാത്ക്കരിക്കുകയായിരുന്നു…
-ഒ.എന്‍.വി. കുറുപ്പ്

സംഗീതത്തില്‍ മൗലികതയുടെ അനശ്വരമുദ്രചാര്‍ത്തിയ സലില്‍ ചൗധരിയുടെ സംഗീതവും ജീവിതവും ഈ പുസ്തകത്തിലൂടെ അടുത്തറിയാം.

9789355494610

Purchased Mathrubhumi Books,Kaloor


Jeevacharithram

L / MAN/SA