Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

DOORADARSHANKALAM : Pookalum Mullukalum

Kunhikrishnan K.

DOORADARSHANKALAM : Pookalum Mullukalum /ദൂരദർശൻ കാലം : പൂക്കളും മുള്ളുകളും കെ കുഞ്ഞികൃഷ്ണൻ - 1 - Kottayam Sahithya Pravarthaka Cooperative Society Ltd 2022/04/01 - 208

കേരളത്തിൽ ആദ്യമായി മലയാളം ടെലിവിഷൻ സംപ്രേക്ഷണം നിലവിൽ വന്ന 1985-ൽ തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം ഡയറക്ടറായിരുന്നു കെ കുഞ്ഞികൃഷ്ണൻ. എണ്ണം പറഞ്ഞ പരിപാടികളിലൂടെ DD 4
എന്ന മലയം പ്രാദേശികഭാഷ ചാനലിന് ദേശീയതലത്തിൽ ശ്രദ്ധനേടിക്കൊടുത്ത ക്രാന്തദർശിയായ അദ്ദേഹം ടെലിവിഷൻ ലോകത്തിന്റെ വെള്ളി വെളിച്ചത്തിനു പിന്നാലെ പ്രവർത്തനരീതികളും നേരിട്ട വെല്ലുവിളികളും പൊതുജനം അറിയാനിടയില്ലാത്ത അന്തർനാടകങ്ങളും ഹൃദയമായഭാഷയിൽ അവതരിപ്പിക്കുന്നു. വിഷയം കൊണ്ടും ആഖ്യാനമികവുകൊണ്ടും തികച്ചും നവ്യമായ വായനാനുഭവം സമ്മാനിക്കുന്ന രചന

9789395280464

Purchased National Book Stall, Ernakulam


Jeevacharithram

L / KUN/DO