Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

PENMARAM

Gopakumar, Kalliyoor

PENMARAM /പെൺമരം /കല്ലിയൂർ ഗോപകുമാർ - 1 - Kozhikode Mathrubhumi Books 2022/07/01 - 192

സ്ത്രീയുടെ ഉടല്‍ ഭോഗവസ്തു മാത്രമാണെന്ന പുരുഷാധിപത്യ മനോഭാവമാണ് പെണ്‍മരത്തിലെ പഞ്ചമിയുടെ ജീവിതഗതി
നിശ്ചയിക്കുന്നത്. അതു തിരിച്ചറിഞ്ഞ പഞ്ചമി തന്നെപ്പോലുള്ള ആയിരക്കണക്കിനു പഞ്ചമിമാര്‍ക്കുവേണ്ടി നിലകൊള്ളാന്‍
മാനസികമായും ശാരീരികമായും സന്നദ്ധയാവുകയാണ്.
പെണ്‍കരുത്തിന്റെ ചെറുത്തുനില്‍പ്പില്‍ പൗരുഷങ്ങള്‍
ഞെട്ടറ്റുവീഴുന്നു. അത് വ്യവസ്ഥാപിത നിയമവ്യവസ്ഥ
കുറ്റകരമായി പരിഗണിക്കുന്നു. പുരുഷനിര്‍മ്മിതനിയമങ്ങള്‍ക്ക്
സ്ത്രീയുടെ ദുരിതം തിരിച്ചറിയാനാകുന്നില്ലെന്നും കല്ലിയൂര്‍
ഗോപകുമാര്‍ പെണ്‍മരത്തില്‍ പറഞ്ഞുവെക്കുന്നുണ്ട്;
അതേസമയം സ്ത്രീയും പുരുഷനും
പരസ്പരപൂരകമാണെന്ന തത്ത്വം വിസ്മരിക്കുന്നുമില്ല

9789355490841

Purchased Mathrubhumi Books, Kaloor


Novel

A / GOP/PE