Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

C P SABUVINTE KATHAKAL

Sabu,C P

C P SABUVINTE KATHAKAL സി.പി. സാബുവിന്റെ കഥകൾ /സി പി സാബു - 1 - Kozhikkode Mathrubhumi Books 2022/05/01 - 224

സൗമ്യമായ നർമവും സാർവലൗകികമായ മാനുഷികതയും സഹിഷ്ണുതയും സൗഹൃദാത്മകതയും സൂക്ഷ്മമായ ജീവിത നിരീക്ഷണവും ഒന്നുചേർന്ന് ഈ കഥകൾ നമുക്ക് തരുന്നത് സവിശേഷവും മനോഹരവുമായ ഒരു വായനാനുഭവമാണ്.
– സക്കറിയ

സി.പി. സാബു അറുപതുകളിലും എഴുപതുകളിലും ആനുകാലികങ്ങളിൽ സ്ഥിരമായി നല്ല കഥകൾ എഴുതിയിരുന്നു. ഡൽഹിയിലെ പ്രശസ്തനായ മലയാളി എഴുത്തുകാരനായിരുന്നു. എന്തു കൊണ്ടോ, അദ്ദേഹം തുടർച്ചയായി എഴുതുകയോ എഴുതിയവ പുസ്തകമാക്കുകയോ ചെയ്തില്ല.
– എം. മുകുന്ദൻ

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച പതിനെട്ട് കഥകളുടെ സമാഹാരം. ഒപ്പം നമ്പൂതിരി, എ.എസ്., എം.വി. ദേവൻ
തുടങ്ങിയവരുടെ ചിത്രങ്ങളും.

9789355492098

Gifted S.Sasikumar (B23869), 9446501960


Cherukathakal

B / SAB/CP