Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

RATHRIVENAL

Sreekumar,Elavoor

RATHRIVENAL / രാത്രിവേനൽ / ഇളവൂർ ശ്രീകുമാർ - 1 - Kollam Pachamalayalam 2021/10/01 - 238

അതിസങ്കീര്‍ണ്ണമായ ചില പ്രമേയങ്ങളെ കാല്പനിക വിരുദ്ധവും ചടുലവുമായി ആവിഷ്‌ക്കരിക്കുന്നതില്‍ നേടിയ വിജയമാണ് ഈ കഥകളെ വ്യത്യസ്തമാക്കുന്നത്. സമീപകാല യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നുകൊണ്ട് വരുംകാലത്തെ പേടിപ്പിക്കുന്ന കാഴ്ചകളെ പ്രവചനസ്വഭാവത്തില്‍ ആവിഷ്‌ക്കരിക്കുന്നവയാണ് ഈ സമാഹാരത്തിലെ മിക്ക കഥകളും. സൗമ്യമായ പുഞ്ചിരിയുടെ പിന്നിലെ സായുധ സന്നാഹവും കരുണ നിറഞ്ഞ കടാക്ഷങ്ങള്‍ക്ക് പിന്നിലെ ഹിംസാത്മകതയും ഇരകളാകാന്‍ മാത്രം വിധിക്കപ്പെട്ട മനുഷ്യരും ചേര്‍ന്ന് കഥയ്ക്ക് പുതിയ സഞ്ചാരപഥങ്ങള്‍ സൃഷ്ടിക്കുകയാണിവിടെ. വായനക്കാരുെ മനസ്സില്‍ അശാന്തിയുടെ പെരുമഴ പെയ്യിക്കുന്ന കഥാസമാഹാരം.

9789391935702

Purchased C.I.C.C. Book House, Press Club Road, Ernakulam


Cherukathakal

B / SRE/RA